യുവതിക്ക് നേരെ ഭർത്താവിന്റെ അതിക്രൂര മർദനം; ​ഗുരുതര പരിക്കുമായി യുവതി ആശുപത്രിയിൽ, മക്കളെയും മർദിക്കുമെന്ന് വെളിപ്പെടുത്തൽ

Published : Nov 12, 2025, 12:40 PM ISTUpdated : Nov 12, 2025, 01:12 PM IST
kottayam remya

Synopsis

കോട്ടയത്ത് യുവതിയെ മര്‍ദിച്ച് ഭര്‍ത്താവ്. 39കാരിയായ രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ അതിക്രൂരമായി മർദിച്ചത്. രണ്ട് ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര മർദനം. 39കാരി രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ തല്ലിച്ചതച്ചത്. കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തതിനു പിന്നാലെ ജയൻ ശ്രീധരൻ ഒളിവിൽ പോയി. ഭാര്യയും മക്കളും സ്വത്ത്‌ തട്ടിയെടുക്കും എന്നാരോപിച്ചാണ് ജയൻ മർദിച്ചതെന്ന് രമ്യ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ഏറ്റവും ഒടുവിൽ ജയൻ ശ്രീധരൻ രമ്യയെ മർദിച്ചത്. കുമാരനെല്ലൂരിലെ വീട്ടിൽ വെച്ച് നടന്ന ആക്രമണത്തിൽ രമ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്തും ശരീരമാസകലവും ആഴത്തിലുള്ള മുറിവുകളാണുള്ളത്. കാഴ്ച മങ്ങി. കേൾവി കുറഞ്ഞു. രണ്ട് ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷമാണ് സംസാരിക്കാൻ പോലും കഴിഞ്ഞത്.

ശനിയാഴ്ച മർദ്ദനമേറ്റ് അവശയായ രമ്യയെ കണ്ട് മൂത്തമകളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയാണ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് വിശദമായി മൊഴി രേഖപ്പെടുത്തി കേസെടുത്തു. 381, 296, 115 വകുപ്പുകൾ പ്രകാരമാണ് കേസ്. പൊലീസ് എഫ്ഐആർ ഇട്ടതിന് പിന്നാലെ പ്രതി ജയൻ ശ്രീധരൻ ഒളിവിൽ പോയി. രമ്യക്ക് നേരെയുള്ള ജയന്റെ ആക്രമണം തുടങ്ങിയിട്ട് വർഷങ്ങളായി. മുമ്പ് പലതവണ അതിക്രൂരമായി മർദിച്ചിട്ടുണ്ട്. ഏറെക്കാലം ഇരുവരും വിദേശത്തായിരുന്നു. ഖത്തറിൽ ആയിരുന്ന സമയത്തും സമാന രീതിയിൽ മർദിച്ചിരുന്നതായി രമ്യ പറയുന്നു. ഇവരുടെ മൂന്ന് മക്കളെയും ഉപദ്രവിക്കുമായിരുന്നു. മുമ്പ് രമ്യയുടെ പരാതിയിൽ പൊലീസ് ഇടപെട്ടിട്ടുണ്ട്. എന്നാൽ, ഇനി ഉപദ്രവം ആവർത്തിക്കില്ലെന്ന് ജയൻ പറഞ്ഞതോടെയാണ് അപ്പോഴെല്ലാം കേസ് ഒത്തുതീർപ്പായത്. നിലവിൽ തൃക്കൊടിത്താനത്തെ സ്വന്തം വീട്ടിൽ ആണ് രമ്യ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ചത് സ്വർണം; നിർണായക രേഖ ഏഷ്യാനെറ്റ് ന്യൂസിന്, പിടിച്ചെടുത്തത് പങ്കജ് ഭണ്ഡാരിയിൽ നിന്ന്
കൊച്ചിയിലെ പ്രശസ്‌ത ശ്വാസകോശ രോഗ വിദഗ്‌ധൻ കെ സി ജോയ് കിണറിൽ വീണ് മരിച്ചു