വീട്ടിലുണ്ടായ തർക്കത്തിനിടെ ഭാര്യയെ തലക്കടിച്ചു കൊന്നു; മൃതദേഹത്തിനരികെ ഭർത്താവ്, പൊലീസ് അറസ്റ്റ് ചെയ്തു

Published : Mar 12, 2025, 11:48 AM IST
വീട്ടിലുണ്ടായ തർക്കത്തിനിടെ ഭാര്യയെ തലക്കടിച്ചു കൊന്നു; മൃതദേഹത്തിനരികെ ഭർത്താവ്, പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

ഇന്നലെ രാത്രിയാണ് സംഭവം. രാത്രി വീട്ടിലുണ്ടായ തർക്കത്തിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകി

കൊച്ചി: കുട്ടമ്പുഴ മാമലകണ്ടത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. എളമ്പളശേരി സ്വദേശിനി മായ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് വീട്ടിൽ ആശവർക്കർമാരെത്തിയപ്പോൾ മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജിജോ അടുത്തുണ്ടായിരുന്നു. 

ഇന്നലെ രാത്രിയാണ് സംഭവം. രാത്രി വീട്ടിലുണ്ടായ തർക്കത്തിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകി. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. ഭാര്യയെ സംശയാസ്പദമായ സംശയത്തിൽ കണ്ടുവെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. മായ ആദിവാസി വിഭാഗത്തിൽ പെടുന്ന സ്ത്രീയാണ്. ഭർത്താവ് ഇവിടെയായിരുന്നു താമസം. ഇവർക്കൊരു കുട്ടിയുണ്ടെന്നും സംഭവ സമയത്ത് കുട്ടി വീട്ടിലില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. 

​ഗാർഹിക പീഡനത്തിനെതിരെ ഓസ്ട്രേലിയയിൽ‌ തെരുവുനൃത്തവുമായി മലയാളി കൂട്ടായ്മ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്