'സ്വപ്നയെ വിളിച്ചത് ഞാൻ തന്നെ, ഭീഷണിപ്പെടുത്തിയിട്ടില്ല'; പ്രതികരിച്ച് പെരിന്തൽമണ്ണ സ്വദേശി നൗഫൽ

Published : Jul 03, 2022, 05:50 PM ISTUpdated : Jul 21, 2022, 05:28 PM IST
'സ്വപ്നയെ വിളിച്ചത് ഞാൻ തന്നെ, ഭീഷണിപ്പെടുത്തിയിട്ടില്ല'; പ്രതികരിച്ച് പെരിന്തൽമണ്ണ സ്വദേശി നൗഫൽ

Synopsis

ഭീഷണിപെടുത്തിയിട്ടില്ലെന്നും സ്വപ്നയുടെ നിരന്തരമുള്ള ആരോപണങ്ങൾ കേട്ടപ്പോൾ അത് അവസാനിപ്പിക്കാൻ പറഞ്ഞതാണെന്നും നൗഫൽ

മലപ്പുറം : സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ചത് താൻ തന്നെയെന്ന് പെരിന്തൽമണ്ണ സ്വദേശി നൗഫൽ. തനിക്ക് പെരിന്തൽമണ്ണ സ്വദേശിയിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചുവെന്ന് സ്വപ്ന വാ‍ർത്താ സമ്മേളനത്തിൽ അറിയിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഭീഷണിപെടുത്തിയിട്ടില്ലെന്നും സ്വപ്നയുടെ നിരന്തരമുള്ള ആരോപണങ്ങൾ കേട്ടപ്പോൾ അത് അവസാനിപ്പിക്കാൻ പറഞ്ഞതാണെന്നും നൗഫൽ പറയുന്നത്. തനിക്ക് ഒരു പാർട്ടിയുമായും ബന്ധമില്ലെന്നും ഒരു സുഹൃത്തിൽ നിന്നാണ് സ്വപ്നയുടെ ഫോൺ നമ്പർ ലഭിച്ചതെന്നും വാഹന കച്ചവടക്കാരനായ നൗഫൽ വിശദീകരിച്ചു. 

തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് വാ‍‍ര്‍ത്താസമ്മേളനത്തിൽ ആവർത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകൾ വരുന്നതെന്നും സ്വപ്ന വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങൾക്ക് തെളിവായി ഫോൺ കോളുകളുടെ റെക്കോഡിംഗുകളും സ്വപ്ന പുറത്ത് വിട്ടിരുന്നു.

എകെജി സെന്‍ററില്‍ കല്ലെറിയുമെന്ന്എഫ്‍ബി പോസ്റ്റിട്ട റിജുവിന് ജാമ്യം, ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി

''താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാൻ സാധ്യതയുണ്ട്. നേരത്തെ നെറ്റ് കോളുകൾ വഴിയായിരുന്നു ഭീഷണി സന്ദേശം വന്നിരുന്നത്.എന്നാലിപ്പോൾ വിളിക്കുന്നയാൾ പേരും വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫോൺ സന്ദേശങ്ങളടക്കം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സ്വപ്ന അറിയിച്ചു. മകനാണ് ആദ്യത്തെ ഫോൺ കോളെടുത്തിരുന്നത്. ആ കോളിൽ കെ ടി ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് വിളിച്ച പെരിന്തൽമണ്ണ സ്വദേശി നൗഫൽ എന്നയാൾ പറഞ്ഞത്. മരട് അനീഷിന്റെ പേരിലും ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്നും സ്വപ്ന അറിയിച്ചു. 

'അടുത്ത 40 വർഷം ബിജെപിയുടെ കാലഘട്ടം, ബിജെപി ഭരണത്തിൽ ഇന്ത്യ ലോകത്ത് വിശ്വ ഗുരു ആകും': അമിത് ഷാ

 

'വിവാദങ്ങൾ ഉണ്ടാക്കി സർക്കാറിനെ കുലുക്കാം എന്ന് ആരും കരുതണ്ട' : മന്ത്രി മുഹമ്മദ്‌ റിയാസ്

കോഴിക്കോട്:വിവാദങ്ങളിൽ  മറുപടിയുമായി മന്ത്രി മുഹമ്മദ്‌ റിയാസ് രംഗത്ത്.സർക്കാർ വികസനം നടത്തുമ്പോൾ വിവാദങ്ങൾ ഉണ്ടാക്കി സർക്കാറിനെ കുലുക്കാം എന്ന് ആരും കരുതണ്ട. രാഷ്രീയം ആകാം  പക്ഷെ വികസനത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ സർക്കാർ കുലുങ്ങില്ല.പറഞ്ഞത് നടപ്പിലാക്കുന്നവരാണ് കേരളം ഭരിക്കുന്നത്. ട്രോഫി നേടാനല്ല വികസനം നടപ്പാക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. 

 

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ