ഗുജറാത്ത് കലാപത്തിലെ സുപ്രീംകോടതി വിധി ചരിത്രപരമെന്ന് ബിജെപി നിർവാഹക സമിതി യോഗത്തിൽ അമിത് ഷാ
ദില്ലി: ഗുജറാത്ത് കലാപത്തിലെ സുപ്രീംകോടതി വിധി ചരിത്രപരമെന്ന് ബിജെപി നിർവാഹക സമിതി യോഗത്തിൽ അമിത് ഷാ. മോദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിവും രാഷ്ട്രീയ പ്രേരിതവും എന്ന് കോടതി കണ്ടെത്തിയരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിര്‍വാഹക സമിതി യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. പ്രതിപക്ഷം ചിതറി പോയിരിക്കുന്ന അവസ്ഥയാണ്. കോൺഗ്രസിനുള്ളിലെ ജനാധിപത്യത്തിനായി അംഗങ്ങൾ പരസ്പരം പോരടിക്കുകയാണ്. ഭയം കൊണ്ടാണ് ഗാന്ധി കുടുബം കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തത്. കോൺഗ്രസിന് മോഡി ഫോബിയ ആണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
രാജ്യത്തിനായി എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും കോൺഗ്രസ് എതിർത്തു കൊണ്ടേയിരിക്കുന്നു. സർജിക്കൽ സ്ട്രൈക്ക് , കശ്മീരിലെ 370, വാക്സിനേഷൻ. രാമക്ഷേത്രം തുടങ്ങിയവയെല്ലാം കോൺഗ്രസ് എതിർത്തു. അനുച്ഛേദം 370 റദ്ദാക്കിയതോടെ ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി. മോദി പ്രധാനമന്ത്രി ആയപ്പോൾ ആഭ്യന്തര സുരക്ഷയും അതിർത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടു. അടുത്ത 40 വർഷം ബിജെപിയുടെ കാലഘട്ടം ആണ്. ബിജെപി ഭരണത്തിൽ ഇന്ത്യ ലോകത്തിനു മുമ്പിൽ വിശ്വ ഗുരു ആകും. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചപ്പോൾ ഒരുതവണ ദളിത് വിഭാഗത്തിൽ നിന്നും ഒരുതവണ ആദിവാസി വനിതാ വിഭാഗത്തിൽ നിന്നുമാണ് ബിജെപി സ്ഥാനാർഥിയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Read more: ദക്ഷിണേന്ത്യയില്‍ എങ്ങനെ കരുത്തരാകാം; തന്ത്രങ്ങള്‍ മെനയുന്ന ബി ജെ പി
ബിജെപി ദ്രൗപതി മുര്‍മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വവും മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രമേയത്തില്‍ അമിത് ഷാ പ്രമേയത്തിൽൽ പരാമർശിച്ചിട്ടുണ്ട്. മുര്‍മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വം ചരിത്രപരമാണെന്ന് പ്രമേയാവതരണത്തിന് മുന്‍പ് യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രിയും പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി ആകുന്ന ആദ്യ ആളാകും, മുര്‍മുവിന്‍റെ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വിവരിച്ച് മോദിപറഞ്ഞു. വൈകിട്ട് ഹൈദരാബാദില്‍ നടക്കുന്ന പൊതു സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും . അതേസമയം ഉദയ്പൂരില്‍ കൊല്ലപ്പെട്ട കനയലാലിനും പഞ്ചാബി ഗായകന്‍ സിദ്ദു മൂസവാലക്കും യോഗത്തിലവതരിപ്പിച്ച അനുശോചന പ്രമേയത്തിലൂടെ യോഗം ആദരാഞ്ജലി അർപ്പിച്ചു .
Read more:'സര്‍ക്കാരില്‍ ചേരാനുള്ള തീരുമാനം മികച്ചത്', ഫട്‍നാവിസിന് അഭിനന്ദനവുമായി അമിത് ഷാ
