പാലത്തിന് മുകളിൽ യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം, ദൃശ്യങ്ങൾ പുറത്ത് 

Published : Jul 03, 2022, 05:32 PM ISTUpdated : Jul 21, 2022, 05:24 PM IST
പാലത്തിന് മുകളിൽ  യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം, ദൃശ്യങ്ങൾ പുറത്ത് 

Synopsis

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. രണ്ട് പേരാണ് ദൃശ്യങ്ങളിലുള്ളത്. മറ്റ് രണ്ട് പേര്‍ മൊബൈലിൽ ദൃശ്യങ്ങൾ പക‍ത്തി. 

ആലപ്പുഴ : ആലപ്പുഴ വലിയഴിക്കൽ പാലത്തിൽ യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. 12 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുള്ള ആർച്ച് സ്പാനിലൂടെ നടന്ന് കയറിയാണ് യുവാക്കളുടെ സാഹസികത. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. രണ്ട് പേരാണ് ദൃശ്യങ്ങളിലുള്ളത്. മറ്റ് രണ്ട് പേര്‍ മൊബൈലിൽ ദൃശ്യങ്ങൾ പക‍ത്തുന്നതും പുറത്ത് വന്ന വീഡിയോയിൽ ദൃശ്യമാണ്. നേരത്തെയും പാലത്തിന് മുകളിൽ സമാനമായ രീതിയിൽ യുവാക്കളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ബൈക്കിൽ അഭ്യാസങ്ങൾ നടത്തിയ യുവാക്കൾക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്ത സാഹചര്യവുമുണ്ട്. 

കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ സ്റ്റണ്ട് രംഗങ്ങള്‍, ബിഹൈൻഡ് ദ സീൻ വീഡിയോ

കമല്‍ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'വിക്രം'. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. 'വിക്രം' ബോക്‍സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ 'വിക്ര'ത്തിന്റെ ആക്ഷൻ രംഗങ്ങളുടെ ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് (Vikram).

അൻപറിവ് ആണ് വിക്രം ചിത്രത്തിന്റെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ചിത്രത്തിന്റെ സ്‍ട്രീമിംഗ് ജൂലൈ എട്ടിന് തുടങ്ങിയിരുന്നു. സൂര്യയുടെ ഗംഭീരമായ അതിഥി റോള്‍ 'വിക്രമി'ന്റെ പ്രത്യേകതയായിരുന്നു.  അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്‍നസാക്ഷാത്‍കാരമാണ് ഇതെന്നാണ് പറഞ്ഞത്.  പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‍ക്രീൻ പങ്കിടുകയെന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്‍നേഹം ആവേശഭരിതനാക്കുന്നു എന്നും ലോകേഷ് കനകരാജിനോടായി സൂര്യ ട്വിറ്ററില്‍ പറഞ്ഞിരുന്നു, കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിച്ചിരുന്നു. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്