'എംഎൽഎ പദവി തന്നവരാണ്, പാലക്കാട്ട് നിന്ന് വരാൻ വലിയ വിഷമം, മത്സരിക്കാൻ പറഞ്ഞപ്പോൾ ഞെട്ടി; ഷാഫി പറമ്പിൽ വടകരയിൽ

Published : Mar 10, 2024, 10:11 PM IST
'എംഎൽഎ പദവി തന്നവരാണ്, പാലക്കാട്ട് നിന്ന് വരാൻ വലിയ വിഷമം, മത്സരിക്കാൻ പറഞ്ഞപ്പോൾ ഞെട്ടി; ഷാഫി പറമ്പിൽ വടകരയിൽ

Synopsis

എംഎൽഎ എന്ന പദവി സമ്മാനിച്ചത് പാലക്കാട്ടെ ജനങ്ങളാണ്. പ്രയാസം നേതാക്കളെ അറിയിച്ചിരുന്നുവെന്നും ഷാഫി വടകരയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവേ വിശദീകരിച്ചു.    

കോഴിക്കോട്: വടകരയിലെത്തിയ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ആവേശകരമായ സ്വീകരണം. ആയിരങ്ങളാണ് ഷാഫിയെ വരവേൽക്കാൻ വടകര ബസ് സ്റ്റാൻഡ് പരിസരത്ത് തടിച്ചുകൂടിയത്. വടകരയിൽ മത്സരിക്കാനുള്ള കാര്യം പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. ലോക്ഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കേണ്ടി വരുമെന്ന് അറിയില്ലായിരുന്നു. മത്സരിക്കാനുള്ള കാര്യം പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആദ്യം പ്രയാസം ഉണ്ടായിരുന്നു. പാലക്കാട്ട് നിന്ന് വരാൻ വലിയ വിഷമമുണ്ട്. എംഎൽഎ എന്ന പദവി സമ്മാനിച്ചത് പാലക്കാട്ടെ ജനങ്ങളാണ്. പ്രയാസം നേതാക്കളെ അറിയിച്ചിരുന്നുവെന്നും ഷാഫി വടകരയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവേ വിശദീകരിച്ചു. 

റംസാന്‍ വ്രതാനുഷ്ഠാനൊരുങ്ങി വിശ്വാസികള്‍, ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം

പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് ഉറപ്പാണ്. ബിജെപി ജയിക്കുമോ എന്ന് അറിയാനാണ് സിപിഎം ശ്രമിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്നാൽ ഉയർന്ന ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കും.വടകരയിലെ എല്ലാ സ്ഥാനാർഥികളെയും ബഹുമാനത്തോടെ കാണുന്നു. ഉമ്മൻചാണ്ടിയാണ് തന്നെ കൈപിടിച്ച് ഇറക്കിയത്. കല്ലറയിൽ നിന്നും ഉമ്മൻചാണ്ടിയുടെ അനുഗ്രഹം വാങ്ങിയാണ് വടകരയിലേക്ക് വന്നത്. 51 വെട്ടിൻ്റെ പ്രത്യയ ശാസ്ത്രം ജയിക്കാൻ വടകര സമ്മതിക്കില്ലെന്ന് ടിപി വധം പരാമർശിച്ച് ഷാഫി അഭിപ്രായപ്പെട്ടു.  മുരളീധരൻ തൃശൂർ പോയത് ഒരു ചലഞ്ചാണേ്. മറ്റ് 19 സ്ഥാനാർഥികൾക്കും അതിൻ്റെ ഊർജം ലഭിക്കും. മുരളീധരന്റെ ആർഎസ്എസ് വിരുദ്ധതക്കുള്ള സർട്ടിഫിക്കറ്റാണ് കെ സുരേന്ദ്രന്റെ ശിഖണ്ഡി പ്രയോഗമെന്നും ഷാഫി അഭിപ്രായപ്പെട്ടു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേരള രാഷ്ട്രീയമേ മാറുന്നു, ഇത് നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കാൻ പോകുമെന്നതിന്റെ സൂചന': പ്രകാശ് ജാവ്ദേക്കർ
കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം