വിയ്യൂർ ജയിലിൽ കഴിയുന്ന യുഎപിഎ തടവുകാരൻ ഇബ്രാഹിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് മെഡിക്കൽ റിപ്പോർട്ട്

By Web TeamFirst Published Aug 27, 2021, 8:02 PM IST
Highlights

മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന യുഎപിഎ തടവുകാരൻ ഇബ്രാഹിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്. 

തൃശൂർ:  മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന യുഎപിഎ തടവുകാരൻ ഇബ്രാഹിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്. ഹൃദ്യോഗിയായ ഇബ്രാഹിമിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് തൃശൂർ മെഡിക്കൽ കോളേജ് അധികൃതർ വിയ്യൂർ ജയിൽ സൂപ്രണ്ടിന് കൈമാറിയ മെഡിക്കൽ റിപ്പോർട്ടിലുണ്ട്. 

മാവോയിസ്റ്റ് ബന്ധമാരോപിച്ച് 2015 ലാണ് വയനാട് മേപ്പാടി സ്വദേശി ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. ആറ് വർഷമായി വിചാരണ തടവുകാരനായി വിയ്യൂർ ജയിലിൽ കഴിയുകയാണ്. 62 കാരനായ ഇബ്രാഹിമിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാണ് ജയിൽ വകുപ്പ് നിയോഗിച്ച അഞ്ചംഗ മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ട്. 

ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന ഇബ്രാഹിമിന് ഒരു തവണ ഹൃദയാഘാതം സംഭവിച്ചു. ഇനിയും അതിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അമിത പ്രമേഹം മൂലം പല്ലുകൾ കേടുവന്ന് എടുത്തു മാറ്റി. ഈ സാഹചതര്യത്തിൽ ഇബ്രാഹിമിന് അടിയന്തിരമായി ഇടക്കാല ജാമ്യമെങ്കിലും  അനുവദിക്കണമെന്നാണ് ആവശ്യം.

click me!