ഇടുക്കി അണക്കെട്ട് നാളെ തുറക്കും: ഉയർത്തുന്നത് ഒരു ഷട്ടർ മാത്രം

Published : Aug 06, 2022, 04:59 PM IST
ഇടുക്കി അണക്കെട്ട് നാളെ തുറക്കും: ഉയർത്തുന്നത് ഒരു ഷട്ടർ മാത്രം

Synopsis

ആലപ്പുഴ ജില്ലയില്‍ കാര്യമായി മഴ പെയ്തിട്ട് രണ്ട് ദിവസമായി. ഇന്ന് വെയില് കനക്കുകയും ചെയ്തു. എന്നിട്ടും അപ്പര്‍കുട്ടനാട്ടിലെ തലവടി, നീരേറ്റുപുറം, വെള്ളിക്കിണർ മേഖലകളിൽ വെള്ളക്കെട്ട് തുടരുകയാണ്.

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് നാളെ തുറക്കും. അണക്കെട്ടിൻ്റെ അഞ്ച് ഷട്ടറുകളിൽ ഒന്ന് 70 സെമീ ഉയർത്തുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായി അഞ്ച് വില്ലേജുകളിൽ മൈക്ക് അനൌണ്സമെൻ്റ് നടത്തും. ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ള 79 കുടുംബങ്ങളെ ആവശ്യം എങ്കിൽ മാറ്റി പാർപ്പിക്കും. വളരെ കുറച്ച് ജലം മാത്രമേ പുറത്തു വിടൂവെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ പറഞ്ഞു. ഡാം തുറക്കുന്നതിന് മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും കളക്ടർ വ്യക്തമാക്കി. 

മഴ മാറിയെങ്കിലും അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായത്തോടെ ചമ്പക്കുളത്തും തകഴിയിലും 500  ഏക്കറിലേറെ  പാടശേഖരത്തിൽ മടവീണു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആലപ്പുഴയിൽ NDRF സംഘം എത്തി.

ആലപ്പുഴ ജില്ലയില്‍ കാര്യമായി മഴ പെയ്തിട്ട് രണ്ട് ദിവസമായി. ഇന്ന് വെയില് കനക്കുകയും ചെയ്തു. എന്നിട്ടും അപ്പര്‍കുട്ടനാട്ടിലെ തലവടി, നീരേറ്റുപുറം, വെള്ളിക്കിണർ മേഖലകളിൽ വെള്ളക്കെട്ട് തുടരുകയാണ്. മിക്കയിടത്തും മുട്ടറ്റംS വെള്ളം. ആളുകളെ ക്യാന്പുകളിലേക്ക് മാറ്റുന്നത് തുടരുന്നു. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും. കുട്ടനാട്ടിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആലപ്പുഴ ജില്ലാകളക്റ്റർ  കൃഷ്ണ തേജ  അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആലപ്പുഴയിൽ NDRF സംഘം എത്തി .ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് NDRF സംഘത്തെ ആദ്യം വ്യന്യസിക്കുക. 

അതേസമയം കിഴക്കൻ വെള്ളത്തിന്റെ വരവ് കുട്ടനാട്ടിലേ കാർഷികമേഖലയെയും ബാധിച്ചു. ചമ്പക്കുളത്തും തകഴിയിലും 500  ഏക്കറിലേറെ  പാടശേഖരത്തിൽ മടവീണു. 170 കർഷകരുള്ള ചമ്പക്കുളം ചെമ്പടി ചക്കങ്കരി പടശേഖരം വെള്ളത്തിലായി. തകഴി യിൽ 82 ഏക്കറുള്ള വെള്ളാർകോണം പാടത്താണ് മടവീഴ്ച ഉണ്ടായത്.50 ദിവസമെത്തിയ നെൽ ചെടികൾ വെള്ളത്തിലായി. മഴക്കെടുതിയില്‍ ജില്ലയിൽ ഇതുവരെ നാല് കോടി രൂപയുടെ കൃഷിനാശമുണ്ടായി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും