
ഇടുക്കി: ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു വീണ്ടും വിവാദത്തിൽ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ കുമാരമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. സെബാസ്‍റ്റ‍്യൻ മാത്യുവിന് നേർക്കാണ്, സി.പി.മാത്യു അസഭ്യവർഷം നടത്തിയത്. ഭാരവാഹി യോഗത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ വിമർശനം ഉന്നയിച്ചതിനാണ് ഭീഷണിപ്പെടുത്തിയത്. യോഗങ്ങളിൽ സി.പി മാത്യു പങ്കെടുക്കാത്തത്, അഡ്വ. സെബാസ്‍റ്റ‍്യൻ മാത്യു നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോണിൽ വിളിച്ച് 'കാണിച്ചു തരാം' എന്ന് പറഞ്ഞ് ഭീഷണി മുഴക്കിയത്. അസഭ്യ വർഷം നടത്തുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദരേഖ പുറത്തു വിട്ടിട്ടുണ്ട്.
ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ കൊല്ലപ്പെട്ട ധീരജിനെതിരെ അധിക്ഷേപ പരാമർശം നടത്തിയും പാർട്ടി മാറിയ വനിതാ നേതാവിനെ അപമാനിച്ചും വിവാദത്തിലായ കോൺഗ്രസ് നേതാവാണ് സി.പി.മാത്യു
ധീരജിനെ കൊലപ്പെടുത്തിയത് എസ്എഫ്ഐക്കാരാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ്
ഇടുക്കി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന ധീരജിനെ കൊലപ്പെടുത്തിയത് (Dheeraj Murder) എസ്എഫ്ഐക്കാരാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ഉൾപ്പെടെയുള്ളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സി പി മാത്യു ആരോപിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സത്യൻ, എസ് എഫ് ഐ നേതാക്കളായ വിഷ്ണു, ടോണി കൂര്യാക്കോസ് എന്നിവരുടെ ഇടപെടൽ സംശകരമാണെന്നും സി പി മാത്യു കൂട്ടിച്ചേര്‍ത്തു.
ധീരജിന്‍റെ കൊലപാതകം എസ്എഫ്ഐക്ക് പറ്റിയ കൈയ്യബദ്ധമാണ്. ധീരജിന്‍റെ അനുഭവം ഉണ്ടാകരുത് എന്ന് എസ്എഫ്ഐക്കാരെ മുതിർന്ന നേതാവ് എന്ന നിലയിൽ ഓർമ്മപ്പെടുത്തുകയാണ് ചെയ്തത്. ഈ പ്രസ്ഥാവന തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സി പി മാത്യു വിശദീകരിച്ചു. ഭരണം മാറുമ്പോൾ പുതിയ അന്വേഷണം വരും അപ്പോൾ സത്യം പുറത്തു വരുമെന്നും സി പി മാത്യു തൊടുപുഴയിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സി പി മാത്യുവിന്‍റെ പ്രസംഗം വിവാദമായത്. മാത്യുവിന്‍റേത് കൊലവിളി പ്രസംഗമാണെന്ന് എസ്എഫ്ഐ ആരോപിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam