ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി ഇടുക്കി ഡിസിസി അധ്യക്ഷൻ സി.പി.മാത്യു

Published : Feb 23, 2022, 03:51 PM IST
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി ഇടുക്കി ഡിസിസി അധ്യക്ഷൻ സി.പി.മാത്യു

Synopsis

കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎമ്മിൽ ചേർന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായതിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പരാമർശങ്ങൾ. 

ഇടുക്കി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ  സ്ത്രീവിരുദ്ധ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യൂ. യുഡിഎഫിൽ നിന്ന് വിജയിച്ച രാജി ചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണ്. കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ടു കാലിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിൽ വരാൻ അനുവദിക്കില്ലെന്ന്  ഭീഷണിയും ഉയത്തിയായിരുന്നു സിപി മാത്യുവിൻ്റെ പ്രസംഗം.

കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎമ്മിൽ ചേർന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായതിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പരാമർശങ്ങൾ. അടുത്ത കാലത്ത് മൂന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഇടുക്കിയിൽ യുഡിഎഫിന് നഷ്ടമായത്. തനിക്കെതിരായ പരാമർശത്തിന് എതിരെ സിപിഎമ്മുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് രാജി ചന്ദ്രൻ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എഫ്സിആർഎ നിയമഭേദഗതിയിൽ അയവില്ലാതെ ക്രൈസ്തവ സഭകൾ; സഭകൾക്ക് ആശങ്കയുണ്ടാകുമ്പോൾ തിരിച്ചറിയാനുള്ള വിവേകം വോട്ടർമാർക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്
എൽഡിഎഫ് ജനങ്ങൾക്കൊപ്പം; യുഡിഎഫിൻ്റെയും ബിജെപിയുടെയും നയമല്ല എൽഡിഎഫിൻ്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ