ഇടുക്കി കയ്യേറ്റം: 'പരസ്പരം പരിഹസിക്കണോ എന്ന് എം എം മണി ആലോചിക്കണം'; ശിവരാമനെ പിന്തുണച്ച് സിപിഐ

Published : Oct 05, 2023, 04:01 PM ISTUpdated : Oct 05, 2023, 04:24 PM IST
ഇടുക്കി കയ്യേറ്റം: 'പരസ്പരം പരിഹസിക്കണോ എന്ന് എം എം മണി ആലോചിക്കണം'; ശിവരാമനെ പിന്തുണച്ച് സിപിഐ

Synopsis

കയ്യേറ്റം ഇല്ല എന്ന എംഎം മണിയുടെ നിലപാടിനോട് സിപിഐക്ക് യോജിപ്പില്ലെന്നും സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ. സലിംകുമാര്‍ പറഞ്ഞു

തൊടുപുഴ: ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് എം.എം മണി എം.എല്‍.എയും സിപിഐ നേതാവ് കെ.കെ ശിവരാമനും തമ്മിലുള്ള ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഐ ഇടുക്കി ജില്ല നേതൃത്വം. വിഷയത്തില്‍ കെ.കെ. ശിവരാമനെ അനുകൂലിച്ച സിപിഐ ജില്ല നേതൃത്വം എം.എം. മണിയുടെ നിലപാടിനെ തള്ളി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. കയ്യേറ്റം ഇല്ല എന്ന എം.എം മണിയുടെ നിലപാടിനോട് സിപിഐക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കി. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലീംകുമാറാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് തുറന്നുപറഞ്ഞത്. കെ.കെ. ശിവരാമന്‍ പറഞ്ഞത് സിപിഐയുടെ ഔദ്യോഗിക നിലപാടാണെന്നും കയ്യേറ്റം ഒഴിപ്പിക്കുക എന്നത് തന്നെയാണ് സർക്കാരിൻറെ ലക്ഷ്യമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. 

കയ്യേറ്റം ഇല്ല എന്ന എംഎം മണിയുടെ നിലപാടിനോട് സിപിഐക്ക് യോജിപ്പില്ല. റവന്യൂ വകുപ്പ് സിപിഐയിൽ നിന്നും മാറ്റണമെന്ന നിലപാട് എം.എം മണി മുഖ്യമന്ത്രിയോടാണ് പറയേണ്ടതെന്നും തങ്ങളോട് അല്ലെന്നും സലീംകുമാര്‍ പറ‍ഞ്ഞു.ഇടുക്കിയിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് എംഎം മണിയുടെ അഭിപ്രായം ചിലപ്പോള്‍ സിപിഎമ്മിന്‍റെ അഭിപ്രായം കൂടിയാകാം. കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന ഒരു നിലപാടും സിപിഐക്കില്ല. കയ്യേറ്റ വിഷയത്തിൽ ഒഴിപ്പിക്കണമെന്ന് തന്നെയാണ് സിപിഐയുടെ നിലപാട്.  ഇക്കാര്യത്തില്‍ എംഎം മണിയുടെ നിലപാടിനോട് യോജിക്കാൻ സിപിഐക്ക് ആവില്ല. കൊട്ടക്കാപൂരില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ചിലര്‍ക്ക് പ്രയാസങ്ങളുണ്ടായിരിക്കാം. ചിന്നക്കനാലില്‍ ഉള്‍പ്പെടെ ജില്ലയില്‍ റവന്യു ഭൂമി കയ്യേറി റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിര്‍മിച്ചത് ഒഴിപ്പിക്കണമെന്നതാണ് സിപിഐയുടെ നിലപാട്. മുന്നണിയിൽ മൂന്നാർ കയ്യേറ്റം വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല. അതിനാല്‍ തന്നെ പരസ്പരം പരിഹസിക്കുന്ന രീതി ഒഴിവാക്കണൊ എന്നത് എംഎം മണി ആലോചിക്കേണ്ടതാണെന്നും 2007ലെ പോലെയുള്ള ഒരു ദൗത്യസംഘം ആയിരിക്കില്ല ഇനിയുണ്ടാകുകയെന്നും സലിംകുമാര്‍ കൂട്ടിചേര്‍ത്തു.

ജില്ലയില്‍ വന്‍കിട കയ്യേറ്റമുണ്ടെങ്കില്‍ ശിവരാമന്‍ വന്ന് കാണിച്ചുകൊടുക്കട്ടെയെന്ന് എം.എം മണി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കയ്യേറ്റം കാണിച്ചുതരാമെന്ന് കെ.കെ. ശിവരാമനും തിരിച്ചടിച്ചു. മൂന്നാർ മേഖലയിൽ സിപിഎം നേതാക്കളും ബന്ധുക്കളും വരെ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് പ്രചരിക്കുന്നുണ്ടെന്നും ആര്‍ക്ക് കയ്യേറ്റം ഉണ്ടെങ്കിലും ഒഴിപ്പിക്കണമെന്നും കെ.കെ. ശിവരാമന്‍ വ്യക്തമാക്കിയിരുന്നു. കയ്യേറ്റം കാണിച്ചുകൊടുക്കാൻ മണിയാശാൻ ആവശ്യപ്പെട്ടതിനാല്‍ കാണിച്ചു കൊടുക്കാമെന്ന് താൻ പറഞ്ഞതോടെ ആ തർക്കം  അവിടെ വച്ച് തീർന്നുവെന്നും ശിവരാമന്‍ പറഞ്ഞിരുന്നു. മൂന്നാറില്‍ കയ്യേറ്റമില്ലെന്നാണ് സിപിഎം ജില്ല നേതാക്കളുടെ നിലപാടെങ്കില്‍ കയ്യേറ്റം ഒഴിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് സിപിഐ ജില്ല നേതൃത്വം. സിപിഐ ജില്ല സെക്രട്ടറിയുടെ പ്രസ്താവന വന്നതോടെ വിഷയത്തില്‍ ഇരുമുന്നണികള്‍ക്കുമിടയില്‍ ആരോപണ പ്രത്യാരോപണം തുടരാനുള്ള സാധ്യതയുമേറി.

Readmore...ഇടുക്കി കയ്യേറ്റം; 'ആരു കയ്യേറിയാലും ഒഴിപ്പിക്കണം', വാക് പോര് തുടർന്ന് എം എം മണിയും കെ കെ ശിവരാമനും
Readmore...'ഗുണ്ടകളെപ്പോലെ ഇടിച്ചുനിരത്തൽ അല്ല ഉദ്യോഗസ്ഥരുടെ പണി'; കയ്യേറ്റം ഒഴിപ്പിക്കലിൽ നിലപാടിലുറച്ച് എം.എം മണി

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്