
മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആയേനെയെന്ന് കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി ( cardinal George Alencherry). തലശ്ശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചടങ്ങിലാണ്കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന. മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
സഭ ഭൂമി ഇടപാടിലെ കള്ളപ്പണം; ഇഡി അന്വേഷണം തുടങ്ങി, കർദിനാള്‍ ആലഞ്ചേരിയടക്കം 24 പ്രതികള്‍
വിവാദ ഭൂമി ഇടപാട്: കർദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
പ്രസംഗത്തില്‍ പലഭാഗത്തും ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ചാക്രിക ലേഖനത്തിലെ ഭാഗങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിനിടെ ഉദ്ധരിച്ചിരുന്നു. കുടിയേറ്റ കുടുംബത്തിലെ മൂത്തപുത്രനായ മാർ ജോർജ് ഞറളക്കാട്ടിന്റെ അജപാലനരീതിയെ മുഖ്യമന്ത്രി ഏറെ പ്രശംസിച്ചിരുന്നു. കാര്‍ഷികമേഖലയുടെ ഉന്നമനത്തിനായി മാർ ജോർജ് ഞറളക്കാട്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടലിനേയും മുഖ്യമന്ത്രി പ്രസംശിച്ചു. ഈ പ്രസംഗത്തിന് പിന്നാലെയായിരുന്നു കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന.
ശൈലജ ടീച്ചർ ലോകം ശ്രദ്ധിക്കുന്ന നക്ഷത്രം; വാനോളം പുകഴ്ത്തി കർദ്ദിനാൾ ആലഞ്ചേരി
കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് പിന്തുണയറിയിച്ച് കെസിബിസി
കുർബാന പരിഷ്കരണം: കർദിനാളിൻ്റെ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കും, എതിർപ്പുമായി ഭൂരിഭാഗം വൈദികർ
ചടങ്ങില്‍ കെ മുരളീധരന്‍ എം പിയും സന്നിഹിതനായിരുന്നു. മാർ ജോർജ് ഞറളക്കാട്ട് മെത്രാനായിരുന്നില്ലെങ്കില്‍ കര്‍ഷക നേതാവ് ആകുമായിരുന്നുവെന്നും ദില്ലിയില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരങ്ങളുടെ മുന്‍നിരയില്‍ കണ്ടേനെയെന്നുമാണ് മുരളീധരന്‍ എംപി മാർ ജോർജ് ഞറളക്കാട്ടിനെ വിശേഷിപ്പിച്ചത്.
റോഡ് വികസനത്തിനായി ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കാൻ സഹകരിക്കണമെന്ന് കെസിബിസി
ന്യൂനപക്ഷ സ്കോളർഷിപ്പിൽ ജനസംഖ്യ അനുപാതം കൊണ്ടുവന്നതിൽ അനീതിയില്ല: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam