'വക്കീൽ നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകും'; കെ കെ രമ

Published : Apr 11, 2023, 09:52 AM ISTUpdated : Apr 11, 2023, 09:53 AM IST
'വക്കീൽ നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകും'; കെ കെ രമ

Synopsis

സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും കെ കെ രമ പറഞ്ഞു. കൈക്ക് പൊട്ടലില്ലെന്ന പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംവി ​ഗോവിന്ദനും സച്ചിൻ ദേവ് എംഎൽഎക്കും രമ വക്കീൽനോട്ടീസ് അയച്ചിരുന്നു. 

തിരുവനന്തപുരം: രണ്ടു ദിവസത്തിനുള്ളിൽ വക്കീൽ നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ കെ രമ എംഎൽഎ. ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ നടന്നത്. ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാകരുത്. നിയമ നടപടികളുമായി ഏതറ്റം വരെയും മുന്നോട്ടു പോകും. സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും കെ കെ രമ പറഞ്ഞു. കൈക്ക് പൊട്ടലില്ലെന്ന പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംവി ​ഗോവിന്ദനും സച്ചിൻ ദേവ് എംഎൽഎക്കും രമ വക്കീൽനോട്ടീസ് അയച്ചിരുന്നു. സിപിഎം മുഖപത്രം ദേശാഭിമാനിക്കും  രമ നോട്ടീസ് അയച്ചിട്ടുണ്ട്. 

എന്ത് സ്ത്രീപക്ഷമാണ് ഇവിടെ. ഒരു എം എൽ എ യുടെ സ്ഥിതി ഇതാണെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്താണ്?. ഒരു പോസ്റ്റർ ഒട്ടിച്ചാൽ കലാപാഹ്വാനത്തിന് കേസ് എടുക്കും. ഭരണപക്ഷത്ത് ഉള്ളവർക്ക് മാത്രമാണ് നീതി എന്നതാണ് ഇവിടത്തെ സ്ഥിതിയെന്നുംഅവർ പറഞ്ഞു. 

'കൈക്ക് പൊട്ടലില്ല'; പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം, എംവി ഗോവിന്ദനും സച്ചിൻ ദേവിനും വക്കീൽ നോട്ടീസ്

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി നൽകുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്ന് രമ വ്യക്തമാക്കി. രമയുടെ കൈക്ക് പരിക്കില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റ് കൈക്ക് പൊട്ടലിന് ചികിത്സ തേടിയപ്പോഴായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയും സച്ചിൻ ദേവ് എംഎല്‍എയുമടക്കം രമയ്ക്കെതിരെ രംഗത്ത് വന്നത്. ഇരുവരുടെയും പ്രസ്താവന തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും,  മാപ്പ് പറയാത്ത പക്ഷം മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും കെ കെ രമ വക്കീല്‍ നോട്ടീസില്‍ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളി, കോടതിയിലേറ്റത് കനത്ത പ്രഹരം, ബലാത്സംഗം തന്നെ, ഉഭയസമ്മത പ്രകാരമല്ല ലൈംഗിക ബന്ധം; ജാമ്യം തള്ളിയ വിധി പകർപ്പ് പുറത്ത്
മുഖ്യ തെര. കമ്മീഷണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍, ഹിയറിങ്ങില്‍ ആശങ്ക അറിയിച്ചു