യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷ് കേരളം നയിക്കണം, അഭിപ്രായം പറഞ്ഞ് ടി പി സെൻകുമാർ; പരിഗണിക്കാത്തത് എന്തുകൊണ്ടെന്നും ചോദ്യം

Published : Apr 24, 2026, 12:24 PM IST
tp senkumar kodikkunnil

Synopsis

യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രിയാക്കണമെന്ന മുൻ ഡിജിപി ടി പി സെൻകുമാറിന്റെ അഭിപ്രായം കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ മുഖ്യമന്ത്രി ചർച്ചകളിൽ താൽപര്യമില്ലെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കിയപ്പോൾ, ത്യാഗം സഹിച്ചവർ മുഖ്യമന്ത്രിയാകണമെന്ന് കോൺഗ്രസ് നേതാവ് അജയ് തറയിലും പ്രതികരിച്ചു.

തിരുവനന്തപുരം: യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷ് തന്നെ കേരളം നയിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. കൊടിക്കുന്നിൽ സുരേഷിനെ കേരള മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിലെ ഒരു സീനിയർ നേതാവാണ് അദ്ദേഹം. എന്നാൽ കേരളത്തിന്‍റെ മുഖ്യമന്ത്രി പദവിക്ക് അദ്ദേഹത്തെ അയോഗ്യനാക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ്? ദളിതർക്കും ഒബിസികൾക്കും വേണ്ടി ദിനംപ്രതി ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി, അതേ സമീപനം സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ പ്രാവർത്തികമാക്കേണ്ടതില്ലേയെന്ന് ചോദ്യം ഉയരുന്നുണ്ടെന്നും ടി പി സെൻകുമാർ കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ലെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. താല്പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും, ചർച്ച ചെയ്യുന്നവർ ചെയ്യട്ടെയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഇതിനിടെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കോൺ​ഗ്രസ് നേതാവ് അജയ് തറയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ത്യാഗവും കഷ്ടപ്പാടുകളും അനുഭവിച്ച് ഉയര്‍ന്നു വന്നൊരാള്‍ മുഖ്യമന്ത്രിയാകണമെന്നും സമരപഥങ്ങളില്‍ കൈകഴുകി മാറി നിന്നവരാകരുത് മുഖ്യമന്ത്രിയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ എംഎല്‍എമാര്‍ തീരുമാനിക്കും. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് പുറത്ത് നിന്നും കേരളത്തിൽ മുഖ്യമന്ത്രിമാർ വന്നിട്ടുണ്ടെന്ന് എ.കെ. ആന്‍റണി മുഖ്യമന്ത്രിയായ പശ്‌ചാത്തലങ്ങൾ ഓർമിപ്പിച്ച് അജയ് തറയിൽ ചൂണ്ടിക്കാട്ടി. താന്‍ ആരുടെയും പേരെടുത്ത് പറഞ്ഞല്ല ഫേസ്ബുക്ക് കുറിപ്പ് എഴുതിയത്. തന്‍റെ സ്വപ്നം മാത്രമാണ് ഫേസ്ബുക്കിൽ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം; വീടിന്റെ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല, 'സർപ്പ' ടീം ദൗത്യം അവസാനിപ്പിച്ചു
റിയൽ കേരള സ്റ്റോറി; ഷാർജയിൽ മരിച്ച മലയാളിയുടെ മൃതദേഹം വിട്ടുകിട്ടാൻ വേണ്ടത് 75 ലക്ഷം രൂപ; കുടുംബത്തിന് രക്ഷകനായി പാണക്കാട് സാദിഖലി തങ്ങൾ