
തിരുവനന്തപുരം : ഗൂണ്ടാ ബന്ധത്തെ തുടര്‍ന്ന് കോട്ടയത്ത് ഡിവൈഎസ്പി അടക്കം നാല് പേർക്കെതിരെ നടപടിക്ക് ശുപാർശ. ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. കുപ്രസിദ്ധ ഗുണ്ടാ തലവൻ അരുൺ ഗോപനുമായി ഡിവൈഎസ്പി അടക്കമുള്ള ഉന്നത പൊലീസുകാർക്ക് അടുത്ത ബന്ധമുണ്ടെന്നും ഗുണ്ടാ നേതാവിൽ നിന്നും മാസപ്പടി പണം വാങ്ങിയെന്നുമാണ് കണ്ടെത്തൽ.
ചങ്ങരംകുളത്ത് മുടി വളർത്തിയതിന് അധ്യാപകൻ വിദ്യാർത്ഥിയെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി
മാസപ്പടി വാങ്ങിയവര്‍ പൊലീസിന്റെ നീക്കങ്ങൾ ചോർത്തി നൽകിയെന്നും ചീട്ടുകളിക്ക് പിടിച്ച ഗുണ്ടക്ക് ജാമ്യം നൽകാൻ ഒത്താശ ചെയ്തുവെന്നും കണ്ടെത്തി. ഒരു ഡിവൈഎസ്പി ഒരു സിഐ രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്. ഹണി ട്രാപ്പ് കേസിൽ പിടികൂടിയപ്പോഴാണ് ഗുണ്ടയുടെ പൊലീസ് സൗഹ്യദം പുറത്തായത്. അരുൺ ഗോപനിൽ നിന്നും പൊലീസുകാർ മാസപ്പടി വാങ്ങിയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഈ രഹസ്യങ്ങൾ വെളിപ്പെടുത്താതിരിക്കാൻ പ്രതിയെ ക്രമസമാധാന ചുമതയുള്ള ഡിവൈഎസ്പി സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.
'കുപ്രസിദ്ധ ഗുണ്ടാ നേതാവ് അരുണ്‍ ഗോപനിൽ നിന്ന് പൊലീസ് മാസപ്പടി വാങ്ങി', പ്രാഥമിക അന്വേഷണ റിപ്പോർട്ട്
അരുണ്‍ ഗോപനുമായി അടുത്ത ബന്ധം...
കോട്ടയത്ത് പൊലീസ്, ഗുണ്ടാ മാഫിയ ബന്ധമെന്ന് ദക്ഷിണ മേഖല ഐജിയുടെ റിപ്പോർട്ട്. കുഴല്‍പ്പണ ഇടപാട് ഉള്‍പ്പെടെ നിരവധിക്കേസുകളിൽ പ്രതിയായ ഗുണ്ട അരുണ്‍ ഗോപനുമായി ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിക്കും, ഒരു ഇൻസ്പകെട്ർക്കും, മറ്റ് രണ്ടു പൊലീസുകാർക്കും അടുത്ത ബന്ധമെന്നാണ് റിപ്പോർട്ട്. ഗുണ്ടയെ കസ്റ്റഡയിലെടുത്തപ്പോള്‍ പൊലീസ് ബന്ധം പുറത്തുപറയാതിരിക്കാൻ ഡിവൈഎസ്പി സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഐജിയുടെ റിപ്പോർട്ടിൽ. പരാമർശിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഡിജിപി നടപടിക്ക് ശുപാർശ ചെയ്തു.
കുഴപ്പണ കടത്ത്, ലഹരി കടത്ത്, ഹണി ട്രാപ്പ്, വഞ്ചന കുറ്റം തുടങ്ങിയ നിരവധിക്കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ സ്വദേശി അരുണ്‍ ഗോപനുമായി പൊലീസുകാർക്ക് അടുത്ത ബന്ധമെന്നാണ് ഐജിയുടെ റിപ്പോർട്ട്. കോട്ടയത്ത് ഗുണ്ടാ ആക്രണങ്ങള്‍ വർദ്ധിച്ചതോടെ എസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പു കേസിൽ അരുണ്‍ ഗോപനെ അറസ്റ്റ് ചെയ്യുന്നത്. എസ്പിയുടെ സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഗുണ്ടയുടെ പൊലീസ് സൗഹൃദം പുറത്തായത്.
ഇതേ തുടർന്നാണ് ഐജി പി.പ്രകാശ് പ്രത്യേക സംഘത്തെ നിയോഗിച്ച് രഹസ്യന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ബംഗ്ലളൂരു കേന്ദ്രമാക്കി വടക്കൻ കേന്ദ്രത്തിലെ കുഴൽപ്പണ ഇടപാട് നിയന്ത്രിക്കുകയാണ് അരുണ്‍ ഗോപൻെറ ക്രിമിനൽ പ്രവർത്തനം. കോട്ടയത്തും കേസുകളുണ്ടെങ്കിലും അന്വേഷണ കാര്യമായി നടത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാറില്ല. പൊലീസ് സൗഹൃദമായിരുന്നു ഗുണ്ടക്ക് തുണയായത്. ഇതിനിടെ ചീട്ടുകളി സംഘത്തെ ഗാന്ധി നഗർ പൊലീസ് പിടികൂടിപ്പോള്‍ അരുണ്‍ ഗോപനും അതിൽ ഉള്‍പ്പെട്ടു..കൂടുതൽ ഇവിടെ വായിക്കാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam