Asianet News MalayalamAsianet News Malayalam

'കുപ്രസിദ്ധ ഗുണ്ടാ നേതാവ് അരുണ്‍ ഗോപനിൽ നിന്ന് പൊലീസ് മാസപ്പടി വാങ്ങി', പ്രാഥമിക അന്വേഷണ റിപ്പോർട്ട്

മാസപ്പടി വാങ്ങിയവര്‍ പൊലീസിന്റെ നീക്കങ്ങൾ ചോർത്തി നൽകിയെന്നും ചീട്ടുകളിക്ക് പിടിച്ച ഗുണ്ടക്ക് ജാമ്യം നൽകാൻ ഒത്താശ ചെയ്തുവെന്നുമാണ് കണ്ടെത്തൽ

kerala Police officers received money from Notorious goon leader arun gopan enquiry report
Author
Kerala, First Published Jul 7, 2022, 10:18 AM IST

തിരുവനന്തപുരം : കേരളാ പൊലീസിലെ ഗൂണ്ടാ ബന്ധത്തിന് സ്ഥിരീകരണം. കുഴൽപ്പണ കേസുൾപ്പടെ നിരവധി കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ തലവൻ അരുൺ ഗോപനിൽ നിന്നും പൊലീസുകാർ മാസപ്പടി വാങ്ങിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മാസപ്പടി വാങ്ങിയവര്‍ പൊലീസിന്റെ നീക്കങ്ങൾ ചോർത്തി നൽകിയെന്നും ചീട്ടുകളിക്ക് പിടിച്ച ഗുണ്ടക്ക് ജാമ്യം നൽകാൻ ഒത്താശ ചെയ്തുവെന്നുമാണ് കണ്ടെത്തൽ.ഗുണ്ടാ ബന്ധമുള്ള ഒരു സിഐക്കും രണ്ട് പൊലീസുകാർക്കുമെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്. പാല എഎസ് പിക്കാണ് അന്വേഷണ ചുമതല. മാസപ്പടി ആരോപണം ഉന്നയിക്കപ്പെട്ട മറ്റൊരു ഡിവൈഎസ്പിക്കെതിരായ അന്വേഷണത്തിൽ സർക്കാർ തീരുമാനമെടുക്കും.

ചങ്ങരംകുളത്ത് മുടി വളർത്തിയതിന് അധ്യാപകൻ വിദ്യാർത്ഥിയെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി

ബൈക്ക് മോഷണം അന്വേഷിച്ചെത്തിയത് മാല പൊട്ടിക്കൽ സംഘത്തിലേക്ക്, പ്രതികൾ വലയിൽ

മലപ്പുറം: ബൈക്കുകൾ മോഷണം പോയത് അന്വേഷണം നടത്തിചെന്നെത്തിയത് മാല പൊട്ടിക്കൽ സംഘത്തിലേക്ക്. പെരുമ്പാവൂർ സ്വദേശി മാടവന സിദ്ദീഖ്(46) കൂട്ടാളി പാണ്ടിക്കാട് സ്വദേശി  പട്ടാണി അബ്ദുൾ അസീസ്(46) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. 

ജില്ലയിൽ ബസ് സ്റ്റാൻഡുകൾ ഹോസ്പിറ്റൽ പരിസരങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ബൈക്കുകൾ മോഷണം പോയിരുന്നത്. തുടർന്ന് സംഭവസ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചും ഇത്തരം കേസുകളിലെ മുൻ പ്രതികളുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിൽ  കഴിഞ്ഞ മാർച്ച് മാസത്തിൽ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ മാടവന സിദ്ദീഖും അബ്ദുൾ അസീസും ചേർന്നാണ്  ബൈക്കുകൾ മോഷണം നടത്തുന്നതെന്നും ആ ബൈക്കുകളിൽ കറങ്ങിനടന്ന്  സ്ത്രീകളുടെ മാല പൊട്ടിച്ച് കവർച്ച നടത്തുന്നതായി സൂചന ലഭിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി. പ്രതികൾ മോഷ്ടിച്ച ബൈക്കിൽ  പെരിന്തൽമണ്ണയിലേക്ക് വരുന്നതായി വിവരം ലഭിച്ചതോടെ വലയിലാക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios