ദുബൈയിൽ നിന്ന് കൊച്ചിയിൽ പറന്നിറങ്ങിയ ഉടൻ പിടിവീണു; യുവതിയടക്കം നാല് പേരിൽ നിന്ന് കസ്റ്റംസ് കണ്ടെത്തിയത് വൻ സിഗററ്റ് ശേഖരം

Published : Jun 24, 2025, 07:08 PM IST
Cochin Airport Customs

Synopsis

യുവതിയടക്കം നാല് പേരെ സിഗററ്റ് കടത്താനുള്ള ശ്രമത്തിനിടെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി

കൊച്ചി: എറണാകുളം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സിഗററ്റ് വേട്ട. ദുബൈയിൽ നിന്ന് വന്ന തലശേരി സ്വദേശി അബ്ദുൾ സലാം, മംഗലാപുരം സ്വദേശി സമീന, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഇസ്മായിൽ എന്നിവരാണ് പിടിയിലായത്. അനധികൃതമായി കടത്തിക്കൊണ്ടുവന്ന അഞ്ച് ലക്ഷത്തിലേറെ രൂപ വില വരുന്ന സിഗരറ്റുകളാണ് പിടികൂടിയത്. ഇതോടൊപ്പം ഫെയ്‌സ് വാഷ് ഉൽപ്പന്നങ്ങളും ഇവരുടെ കൈയ്യിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ബാഗേജുകൾക്കകത്ത് വസ്ത്രങ്ങൾക്കിടയിലും മറ്റും ഒളിപ്പിച്ചാണ് ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ