കോന്തുരത്തി പുഴയിലെ കൈയ്യേറ്റമൊഴിപ്പിക്കല്‍: സമയം നീട്ടിനല്‍കാനാവില്ലെന്ന് ഹൈക്കോടതി

Published : Jan 27, 2020, 06:30 PM IST
കോന്തുരത്തി പുഴയിലെ കൈയ്യേറ്റമൊഴിപ്പിക്കല്‍: സമയം നീട്ടിനല്‍കാനാവില്ലെന്ന് ഹൈക്കോടതി

Synopsis

പുഴയിലെ കൈയ്യേറ്റത്തിനെതിരെ നടപടിയെടുക്കാൻ 2017ൽ കോടതി നിർദേശിച്ചിരുന്നെങ്കിലും കോർപറേഷൻ മുന്നോട്ടുപോയില്ല. 

കൊച്ചി: കൊച്ചിയിലെ കോന്തുരുത്തി പുഴയോരത്തെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് കൂടതൽ സമയം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. പുഴ സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകാനാകില്ല. പുറമ്പോക്ക് ഭൂമി പോലെയല്ല പുഴ സർക്കാരിൽ നിക്ഷിപ്തമാണെന്നും കോടതി ഓർമപ്പെടുത്തി.

എന്നാൽ കയ്യേറ്റമൊഴിപ്പിക്കാൻ  കൂടുതൽ സമയം വേണമെന്നായിരുന്നു കോർപറേഷന്‍റെ ആവശ്യം. കോച്ചി തേവര മുതൽ കോന്തുരുത്തി വരെ നീളുന്ന പുഴ പലയിടത്തും രണ്ടുമീറ്ററായി ചുരുങ്ങിയിട്ടുണ്ട്. പുഴയിലെ കൈയ്യേറ്റത്തിനെതിരെ നടപടിയെടുക്കാൻ 2017ൽ കോടതി നിർദേശിച്ചിരുന്നെങ്കിലും കോർപറേഷൻ മുന്നോട്ടുപോയില്ല. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ തിരക്കിട്ട നീക്കങ്ങൾ; അടിയന്തര ജില്ലാ കമ്മിറ്റി വിളിച്ച്‌ നേതൃത്വം, ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ
കോന്നി മെഡിക്കൽ കോളേജ് നോട്ടീസ് വിവാദം; 'ഭാര്യയുടെ പേരിലുള്ള ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയ ആൾ, ഡോ. ശിവപ്രസാദിനെതിരെ മന്ത്രി