
കാസർകോട്: കാസർകോട് തൃക്കരിപ്പൂരിൽ വഖഫ് ബോർഡിന്റെ ഭൂമി നിയമവിരുദ്ധമായി വിറ്റെന്ന് കണ്ടെത്തി. മുസ്ലീം ലീഗ് എംഎൽഎ എം സി കമറുദ്ദീൻ ചെയർമാനായ ട്രസ്റ്റിനാണ് ഭൂമി അനധികൃതമായി വിറ്റത്. സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രാഥമിക അന്വേഷണത്തിലാണ് നിയമവിരുദ്ധ കൈമാറ്റം കണ്ടെത്തിയത്. സംഭവത്തിൽ എംഎൽഎ ഉൾപ്പടെയുളളവർക്കെതിരെ കേസ് എടുത്തേക്കും.
തൃക്കരിപ്പൂരിൽ രണ്ട് ഏക്കറോളം വഖഫ് ഭൂമി എം സി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി വിറ്റെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിശദീകരണമാവശ്യപ്പെട്ട് എംഎൽഎക്കും, ഭൂമി വിറ്റ ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടനയുടെ പ്രസിഡൻ്റിനും വഖഫ് ബോർഡ് നോട്ടീസയച്ചു. ഭൂമി തിരിച്ചുപിടിക്കുമെന്നും വഖഫ് ബോർഡ് അറിയിച്ചു.
Read Also: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളുമായി ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ചു...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam