മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. സേന പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. സേന പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ജമ്മു കശ്മീരിൽ കഴിഞ്ഞ 18 ദിവസത്തിനിടയിൽ 27 തീവ്രവാദികളെ വധിച്ചതായി ഡിജിപി ദിൽബാഗ് സിംഗ് ഇന്നലെ പറഞ്ഞിരുന്നു. ഏപ്രിലിൽ 11 ഏറ്റുമുട്ടലിലായി 30 തീവ്രവാദികളെ വധിച്ചു. തീവ്രവാദികൾക്ക് എതിരെയുള്ള നടപടി തുടരുമെന്നും ഡിജിപി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ഏറ്റുമുട്ടലിന്റെ വാർത്ത പുറത്തുവന്നിരിക്കുന്നത്. 

Read Also: ഇരുട്ടടിയായി ഇന്ധന വില; പത്ത് ദിവസത്തിനിടെ പെട്രോളിനും ഡീസലിനും കൂട്ടിയത് 5 രൂപയിലധികം...