കൊച്ചി: എറണാകുളത്തെ വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി ഫോർ കേരള നേതാവ് നിപുൺ ചെറിയാൻ ഹൈക്കോടതിയിൽ ഹർജി നൽകി. സർക്കാരിന്റെ മറുപടി കിട്ടിയശേഷം അടുത്ത ആഴ്ച ഹർജി പരിഗണിക്കും. വി ഫോർ കേരള ക്യാംപെയ്ൻ കൺട്രോളറാണ് നിപുൺ ചെറിയാൻ.
ഉദ്ഘാടനത്തിന് മുൻപെ വൈറ്റില പാലത്തിലൂടെ അനധികൃതമായി വാഹനം കടത്തിവിട്ട കേസിൽ ഇതുവരെ ഏഴ് വി ഫോർ കേരള പ്രവർത്തകരാണ് അറസ്റ്റിലായത്. പൊതുമുതൽ നശിപ്പിക്കുക, സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ സംഘടിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ മരട് പൊലീസ് കേസെടുത്തിരിക്കുന്നത്‍. പാലത്തിലൂടെ വാഹനം കടത്തി വിട്ടതിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ ഹാജരാക്കാൻ പൊലീസിനോട് കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു വി ഫോർ കേരളയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam