യാസ് പ്രഭാവത്തിൽ കേരളത്തിലും മഴ കിട്ടും; ചുഴലിക്കാറ്റ് സൂപ്പർ സെക്ലോണായി മാറില്ലെന്ന് എന്‍എംഡി ഡയറക്ടർ ജനറൽ

By Web TeamFirst Published May 25, 2021, 9:06 AM IST
Highlights

ചുഴലിക്കാറ്റ് കേരളത്തിലേക്കുള്ള മൺസൂണിന്റെ വേഗതകൂട്ടുമെന്നും ഡോ . മൃത്യുജയ മഹോപത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദില്ലി: യാസ് ചുഴലിക്കാറ്റ് സൂപ്പർ സെക്ലോണായി മാറുമെന്ന ആശങ്ക വേണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ ഡോ. മൃത്യുജയ മഹോപത്ര. ഇന്ന് വൈകുന്നേരത്തോടെ യാസ് അതീതീവ്രചുഴലിക്കാറ്റാകും. ഒഡീഷയിലെ നാല് തീരദേശ ജില്ലകളെ തീവ്രമായി ബാധിക്കുമെങ്കിലും കൂട്ടായ പ്രവർത്തനത്തിലൂടെ അത്യാഹിതം കുറയ്ക്കുകയാണ് ലക്ഷ്യം.

മുംബൈ ബാർജ്ജിലടക്കം സംഭവിച്ച പോലെത്തെ ദുരന്തം ഒഴിവാക്കാനാണ് പരിശ്രമം. ചുഴലിക്കാറ്റ് കേരളത്തിലേക്കുള്ള മൺസൂണിന്റെ വേഗതകൂട്ടുമെന്നും ഡോ . മൃത്യുജയ മഹോപത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!