തിരുവനന്തപുരം : 24 പേർക്ക് നിയമനം നൽകുമെന്ന ഉറപ്പ് സർക്കാർ നൽകിയതോടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കാൻ കായിക താരങ്ങൾ (Sportspersons) തീരുമാനിച്ചു. കായിക വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 24 പേർക്ക് ഉടൻ നിയമനം (Immediate Appointment) നൽകും. ബാക്കിയുള്ളവരുടെ നിയമനകാര്യത്തിൽ എട്ടംഗ സമിതിയെയും നിയോഗിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഈ സമിതി 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും.
സമരം ചെയ്യുന്ന കായിക താരങ്ങളുമായി ചർച്ചക്ക് സർക്കാർ, പ്രതീക്ഷയോടെ താരങ്ങൾ
സ്പോർട്സ് ക്വാട്ട നിയമനനങ്ങൾക്കായി ഈ മാസം ഒന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരത്തിലായിരുന്നു 44 കായിക താരങ്ങൾ. കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ കാത്തിരുന്നിട്ടും ചർച്ചക്ക് കായിക മന്ത്രി തയ്യാറായിരുന്നില്ല. ഒടുവിൽ ഇന്ന് വൈകിട്ട് മന്ത്രി ചർച്ചയ്ക്ക് തയ്യാറായി. 24 പേർക്ക് നിയമനം നൽകാമെന്ന് മന്ത്രി അറിയിച്ചു. കായിക താരങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഒരു സമിതിയെ വയ്ക്കാനുള്ള മന്ത്രിയുടെ നിർദേശം സമരം ചെയ്യുന്നവരുടെ പ്രതിനിധികളും അംഗീകരിച്ചു. ഇതോടെ സമരം അവസാനിപ്പിക്കാൻ കായിക താരങ്ങൾ തീരുമാനിക്കുകയായിരുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് കായിക താരങ്ങൾ പ്രതികരിച്ചു.
'ജോലി തരൂ സർക്കാരേ', സെക്രട്ടേറിയറ്റിന് മുന്നിൽ തല മൊട്ടയടിച്ച് കായികതാരങ്ങൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam