
തിരുവനന്തപുരം: വ്യാജ റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇ മൈഗ്രേറ്റിൽ ( https://emigrate.gov.in ) രജിസ്‌റ്റർ ചെയ്‌ത റിക്രൂട്ടിംഗ് ഏജൻസികളിലൂടെ മാത്രം കുടിയേറുക. പ്രലോഭനങ്ങളുമായി പലരും വരും. അതിൽ വീഴരുതെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.
നിയമ പ്രകാരമല്ലാത്ത കുടിയേറ്റം കൊണ്ടുള്ള പ്രശ്നങ്ങൾ അറിഞ്ഞിരിക്കാം
നിയമ നടപടിക്ക് സാധ്യത: വലിയ പിഴ ചുമത്തുകയോ ജയിലിലടക്കുകയോ നാടുകടത്തപ്പെടുകയോ ചെയ്യപ്പെടും.
അനധികൃത കുടിയേറ്റക്കാർ: അനധികൃതമായി കുടിയേറിയവർ യാതൊരു കാരണവശാലും സ്വരാജ്യത്തോ പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടില്ല. നിയമ പ്രകാരം പ്രവാസത്തിലേർപ്പെട്ടവർക്കുള്ള യാതൊരു സഹായ സൗകര്യങ്ങളും ലഭിക്കില്ല. പല രാജ്യങ്ങളുടെയും യാത്രാ വിലക്ക് നേരിടാനും സാധ്യത.
അവബോധമില്ലായ്‌മ : തൊഴിൽ രീതികളെ കുറിച്ചോ തൊഴിൽ ദാതാവിനെ കുറിച്ചോ ലഭിക്കേണ്ട വേതനത്തെ കുറിച്ചോ തൊഴിൽ സാഹചര്യങ്ങളെ കുറിച്ചോ അജ്ഞാതനായിരിക്കും. ഒരു പ്രവാസിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ച് യാതൊരു അറിവും ലഭിക്കുന്നില്ല.
ചൂഷണ സാധ്യത : പലപ്പോഴും അനധികൃത റിക്രൂട്ടിങ് ഏജൻസികളുടെയോ സംരംഭകരുടെയോ ചതിക്കുഴികളിൽ വീഴാനുള്ള സാധ്യത. e MIGRATE ൽ ( https://emigrate.gov.in ) രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളിലൂടെ മാത്രം കുടിയേറുക
പരിരക്ഷ ലഭിക്കില്ല: സാമ്പത്തികമോ സാമൂഹികപരമായതോ ആയ ക്ഷേമ സംരക്ഷണ സാധ്യത ഇല്ലാതാകുന്നു.
ശിക്ഷ: പ്രവേശിക്കപ്പെട്ട രാജ്യത്ത് വെച്ച് അറസ്‌റ്റ് ചെയ്യപ്പെടാനോ ജയിലിലടക്കപ്പെടാനോ സമ്പത്ത് പിടിച്ചെടുക്കപ്പെടുന്നതിനോ പാസ്പോർട്ട് കണ്ടുകെട്ടുന്നതിനോ സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam