
തിരുച്ചിറപ്പള്ളി: ഇന്ത്യ വേൾഡ് ഇക്കണോമിയിൽ ഒരു ഹീലിംഗ് പവർ ആയി മാറണമെന്ന് ഡോ. ആന്‍റണി മണ്ണുമ്മൽ സി എം ഐ. ഐസിഡബ്ല്യുഎ സഹകരണത്തോടെ സെന്റ് ജോസഫ്സ് കോളേജ്, തിരുച്ചിറപള്ളിയിൽ നടത്തിയ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ആന്‍റണി മണ്ണുമ്മൽ. ഇന്ത്യയുടെ മുൻ ഐക്യരാഷ്ട്രസഭ സ്ഥിരം പ്രതിനിധിയും വിരമിച്ച ഐഎഫ്എസ്. ഉദ്യോഗസ്ഥനും ഐഐടി മദ്രാസിലെ വിശിഷ്ട പ്രൊഫസറുമായ ടി എസ് തിരുമൂർത്തി സെമിനാർ ഉദ്ഘാടനം ചെയ്തു.
തിരിച്ചിറപ്പള്ളി സെന്‍റ് ജോസഫ്സ് കോളേജ് സ്വയംഭരണ സ്ഥാപനത്തിലെ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് സ്റ്റഡീസ് ഇൻ കൊമേഴ്‌സ് വിഭാഗം, ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സിന്റെ സഹകരണത്തോടെയാണ് “ഇന്ത്യയുടെ പ്രധാന വിദേശനയ മുൻഗണനകൾ: അയൽരാജ്യങ്ങൾ, വിപുലമായ അയൽപ്രദേശം, ആഗോള മാറ്റങ്ങൾ” എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചത്. ജൂലൈ 6, 7 തീയതികളിൽ സെന്‍റ് ജോസഫ്സ് കോളേജിലെ സേയിൽ ഓഡിറ്റോറിയത്തിലാണ് നാഷണൽ സെമിനാർ നടന്നത്.
അനിശ്ചിതത്വം നിറഞ്ഞ ലോകത്തിൽ ആത്മവിശ്വാസമുള്ള ശബ്‍ദമായി ഇന്ത്യ ഉയർന്നിട്ടുണ്ട്. മറ്റ് വികസ്വര രാജ്യങ്ങൾ യുദ്ധവും ദാരിദ്ര്യവും മറ്റു കാലാവസ്ഥ കെടുതികളും മൂലം ദുരിതമനുഭവിക്കുന്ന ഈ അവസരത്തിൽ ആ രാജ്യങ്ങൾക്ക് ഇന്ത്യ ഒരു ഹീലിംഗ് പവർ ആയി അവിടെ സമാധാനവും, സാമ്പത്തികവും, സമുദായികവുമായ ഉന്നമനത്തിന് നേതൃത്വം നൽകാൻ ഇന്ത്യയുടെ നയതന്ത്രങ്ങൾക്ക് കഴിയണം എന്ന് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അസോസിയേറ്റ് ഡയറക്ടർ കൂടിയായ ഡോ. ആന്‍റണി മണ്ണുമ്മൽ പറഞ്ഞു.
ന്യൂഡൽഹിയിലെ ഐസിഡബ്ല്യുഎ റിസർച്ച് ഓഫീസർ ഡോ. ടെസു സിംഗ് മുഖ്യാതിഥിയായി പങ്കെടുത്തു. നയ ഗവേഷണത്തിലും നയതന്ത്ര രംഗത്തും ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സിന്റെ സംഭാവനകളെക്കുറിച്ച് അവർ സംസാരിച്ചു. സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂഷൻസ് റെക്ടർ റവ. ഫാ. പോൾരാജ് മൈക്കിൾ അധ്യക്ഷ പ്രസംഗം നടത്തി. സെക്രട്ടറി റവ. ഫാ. അരോക്കിയസാമി, പ്രിൻസിപ്പൽ റവ. ഫാ. കെ. അരോക്കിയം എന്നിവർ ആശംസകൾ നേർന്നു.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല, ഗുജറാത്തിലെ രാഷ്ട്രിയ രക്ഷാ യൂണിവേഴ്സിറ്റി, ചെന്നൈ ലൊയോള കോളേജ്, തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ പ്രഭാഷകർ സെമിനാറിൽ പങ്കെടുത്തു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, വിദ്യാർത്ഥികൾ എന്നിവരടക്കം 300 ൽ അധികംപേർ പരിപാടിയിൽ പങ്കെടുത്ത് ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമാപന സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ റവ. ഫാ. അരുള്‍ ഒളി പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദേശീയ സമ്മേളനത്തിന്റെ കൺവീനർ ഡോ. വി. ബാസ്റ്റിൻ ജെറോം ആയിരുന്നു. സംഘാടക സെക്രട്ടറി ഡോ. എസ്. അരുള്ദാസ് നന്ദി രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam