സദറുൽ അനാം സാവരിയയെ മതം മാറാൻ നിർബന്ധിച്ചെന്ന പരാതിയടക്കം അന്വേഷിക്കും; ചെന്നിത്തലയുടെ ഉറപ്പ്, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Published : Jul 10, 2026, 10:27 PM IST
savariya

Synopsis

ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥിനി സാവരിയയ്ക്ക് ക്രൂരമർദ്ദനമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. കുട്ടിയുടെ നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നെന്നും ശരീരമാസകലം ചതവുകളുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. 

കൊച്ചി: ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂര മർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ നട്ടെല്ലിന് പൊട്ടൽ ഉണ്ടായിരുന്നെന്നും ശരീരമാസകലം മർദ്ദനമേറ്റ ചതവുകൾ ഉണ്ടായിരുന്നെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇതിനിടെ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹരിപ്പാട് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി.

തലക്കേറ്റ അടിയാണ് സാവരിയയുടെ മരണകാരണം എന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീപോസ്റ്റ്മോർട്ടത്തിലും സ്‌ഥിരീകരിക്കപ്പെട്ടു. കാലു മുതൽ തല വരെ ശരീരമുടനീളം ഉള്ള ചതവുകളെ കുറിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരാമർശിക്കുന്നു. ഉസ്ബക്കിസ്ഥാനിൽ നടന്ന കുറ്റകൃത്യമായതിനാൽ ഇന്ത്യൻ ഏജൻസികൾക്ക് അന്വേഷിക്കുന്നതിന് പരിമിതിയുണ്ട്. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസ് സാവരിയയുടെ മരണത്തിൽ കേസ് ചുമത്തിയിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സഹപാഠി സദറുൽ അനാമിനെതിരെയാണ് കേസ്.

ബിഎൻഎസ്എസ് 208 ാം വകുപ്പ് അനുസരിച്ച് മറ്റൊരു രാജ്യത്ത് വെച്ച് ഇന്ത്യക്കാർ ഉൾപ്പെട്ട കുറ്റകൃത്യം നടന്നാൽ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഇന്ത്യയിൽ വിചാരണ നടത്താനും വ്യവസ്ഥയുണ്ട്. സാവരിയയുടെ കേസിൽ ഉസ്ബകിസ്താനിലെ വിചാരണ നടപടികൾ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ ഈ വ്യവസ്ഥ ഉപയോഗിക്കുന്നതിനെ കുറിച്ചും പൊലീസ് ആലോചിക്കുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കേസ് ലോക്കൽ പൊലീസിൽ നിന്ന് കേസിന്റെ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കൊല്ലപ്പെട്ട സാവരിയയുടെ മാതാപിതാക്കളെ വീട്ടിലെത്തി നേരിൽ കണ്ട ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ന് കൈമാറാൻ രമേശ് ചെന്നിത്തല നിർദ്ദേശം നൽകിയത്. കുട്ടിയുടെ രക്ഷിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി ഉടൻ തന്നെ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. സദറുൽ അനാം സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നതടക്കം കുടുംബം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്ലാസ് സമയത്ത് പണം കൊടുത്ത് വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ച് അധ്യാപകൻ; സംഭവം സമ്പൂർണ മദ്യനിരോധനമുള്ള ഗുജറാത്തിൽ
24 മണിക്കൂറിൽ നടപടിയെടുത്ത് ആരോഗ്യമന്ത്രി, ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സെക്യൂരിറ്റിയെ മാറ്റി