ഇനി കേരളയല്ല, കേരളം; 'കേരളം ബില്ലി'ന് രാഷ്ട്രപതി അം​ഗീകാരം നൽകി

Published : Aug 17, 2026, 09:36 PM IST
Murmu

Synopsis

ഇം​ഗ്ലീഷ് ഭാഷയിൽ അടക്കം കേരള എന്നതിന് പകരം കേരളം എന്നായിരിക്കും ഉപയോ​ഗിക്കുക.

ദില്ലി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും രേഖപ്പെടുത്തുക. ഇതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഔദ്യോഗിക രേഖകൾ, മറ്റ് സംവിധാനങ്ങൾ, സൈൻബോർഡുകൾ എന്നിവയിലെല്ലാം ഘട്ടംഘട്ടമായി പേരുമാറ്റം നടപ്പാക്കും. ഇം​ഗ്ലീഷ് ഭാഷയിൽ അടക്കം കേരള എന്നതിന് പകരം കേരളം എന്നായിരിക്കും ഉപയോ​ഗിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പെൺകുട്ടിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവം; പ്രതിക്ക് ശിക്ഷവിധിച്ച് കോടതി, 2 വർഷവും 3 മാസവും തടവും 11,000 രൂപ പിഴയും
കുസാറ്റിൽ വീണ്ടും ഓപ്പൺ എയർ സ്റ്റേജിൽ സംഗീത പരിപാടി, സെക്യൂരിറ്റി ജീവനക്കാരും പൊലീസും ഇല്ലെന്ന് പരാതി