
സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നവംബർ 30 വരെ റദ്ദാക്കിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ജിദ്ദ, മദീന, റിയാദ്, ദമാം എന്നീ നാല് പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളാണ് നവംബർ 30 ഉൾപ്പെടെയുള്ള ദിവസത്തേക്ക് പൂർണ്ണമായും നിർത്തിവച്ചിരിക്കുന്നത്.
നേരത്തെ ജിദ്ദ, മദീന സർവീസുകൾ നവംബർ 21 വരെയും റിയാദ്, ദമാം സർവീസുകൾ നവംബർ 30 വരെയുമായിരുന്നു ഇൻഡിഗോ റദ്ദാക്കിയിരുന്നത്. എന്നാൽ മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നാല് നഗരങ്ങളിലേക്കുമുള്ള നിയന്ത്രണം ഈ മാസം അവസാനം വരെ നീട്ടാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇൻഡിഗോ വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നൽകിയ ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ വഴി സർവീസ് റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam