പയ്യന്നൂരിൽ സഹകരണ വാരാഘോഷ പരിപാടിക്കിടെ നാടകീയ സംഭവം; വി കുഞ്ഞികൃഷ്ണൻ്റെ പ്രസംഗം സിപിഎം പ്രവർത്തകർ തടസപ്പെടുത്തി, സംഘർഷത്തില്‍ കേസെടുത്ത് പൊലീസ്

Published : Nov 18, 2026, 08:28 PM IST
v kunhikrishnan

Synopsis

പയ്യന്നൂർ സഹകരണ വാരാഘോഷത്തിലെ സംഘർഷത്തില്‍ കേസെടുത്ത് പൊലീസ്. എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍റെ പേഴ്സണല്‍ സ്റ്റാഫിനെ മര്‍ദിച്ചതില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

കണ്ണൂർ: പയ്യന്നൂരിൽ സഹകരണ വരാഘോഷ പരിപാടിക്കിടെ വി കുഞ്ഞിക്കൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസ്സപ്പെടുത്തി സിപിഎം പ്രവർത്തകർ. സഹകരണ മേഖലയിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ കുഞ്ഞിക്കൃഷ്ണൻ പരാമർശിച്ചതിന് പിന്നാലെയാണ് സിപിഎം പ്രവർത്തകർ പ്രതിഷേധം തുടങ്ങിയത്. എംഎൽഎയുടെ പേർസണൽ സ്റ്റാഫ് അംഗമായ പി പ്രസന്നനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതിയുയർന്നു. പിന്നാലെ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പേർസണൽ സ്റ്റാഫിനെ മർദിച്ചതിലും പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിലുമാണ് കേസ്.

പയ്യന്നൂരിൽ നടന്ന തളിപ്പറമ്പ് സർക്കിൾ സഹകരണ വരാഘോഷ പരിപാടിക്കിടയിലാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. പരിപാടിയിൽ വി കുഞ്ഞികൃഷ്ണൻ എംഎൽഎയെ ഒഴിവാക്കി പയ്യന്നൂർ നഗരസഭ അധ്യക്ഷൻ സരിൻ ശശിയെ ഉദ്‌ഘാടകനാക്കിയത് നേരത്തെ വിവാദമായിരുന്നു. സഹകരണ വകുപ്പ് ഇടപെട്ടതോടെ കുഞ്ഞികൃഷ്ണനെ തന്നെ ഉദ്‌ഘാടകനാക്കി. ഇന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തിൽ കുഞ്ഞികൃഷ്ണൻ ഇക്കാര്യങ്ങളെല്ലാം പരാമർശിച്ചു. സഹകരണ മേഖലയിലെ വിഷയങ്ങൾ കൂടി ഉയർത്തി പ്രസംഗം മുന്നോട്ട് പോകുന്നതിനിടയിലാണ് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി വേദിക്കടുത്തേക്ക് എത്തിയത്. തുടർന്ന് പ്രസംഗം തടസപ്പെട്ടു.

ഇതിനിടയിലാണ് കുഞ്ഞികൃഷ്ണന്റെ പേർസണൽ സ്റ്റാഫ് അംഗമായ പി പ്രസന്നനെ സിപിഎം പ്രവർത്തകർ മർദിച്ചതായി ആരോപണമുയർന്നത്. പ്രസംഗം പൂർത്തിയാക്കിയ ശേഷം കുഞ്ഞികൃഷ്ണൻ യുഡിഎഫ് പ്രവർത്തകര്‍ക്കൊപ്പം വേദിക്ക് പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു. കുഞ്ഞികൃഷ്ണൻ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചതാണെന്ന് സിപിഎം ആരോപിച്ചു. കുഞ്ഞികൃഷ്ണന്റെ ഔദ്യോഗിക പരിപാടികൾ തടസ്സപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു എം വി ജയരാജന്റെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുവമോർച്ചക്കാരോടും എബിവിപിക്കാരോടും ചോദിച്ചാൽ കേരളത്തിൽ ഞങ്ങളുടെ ഭരണമാണെന്ന് പറയും; രൂക്ഷ വിമർശനവുമായി പിണറായി
സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായി, അത് നഷ്ടമായാൽ മാന്യമായി ചെയ്യേണ്ട കാര്യമുണ്ട്- എം വി ​ഗോവിന്ദൻ