സാക്ഷരതാ മിഷനിലെ അനർഹ ശമ്പള വർധനവ്; പുതിയ പരാതിയിൽ അന്വേഷണം

Published : Feb 07, 2021, 05:48 PM IST
സാക്ഷരതാ മിഷനിലെ അനർഹ ശമ്പള വർധനവ്; പുതിയ പരാതിയിൽ അന്വേഷണം

Synopsis

ചട്ടങ്ങൾ ലംഘിച്ച് സാക്ഷരതാ മിഷനിൽ അനർഹമായി ശമ്പള വർധനവ് അനുവദിച്ച പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ചട്ടങ്ങൾ ലംഘിച്ച് സാക്ഷരതാ മിഷനിൽ അനർഹമായി ശമ്പള വർധനവ് അനുവദിച്ച പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.  50 സാങ്കൽപ്പിക തസ്തികകളിൽ ശമ്പളം കൂട്ടിയത് വഴി  ഖജനാവിന് 9 കോടിയിലധികം രൂപ നഷ്ടമുണ്ടായെന്ന പരാതിയിലാണ് അന്വേഷണം. അതേസമയം ശമ്പളം വർദ്ധനവിന് പുറമെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും അന്തിമഘട്ടത്തിലാണ്.

സാക്ഷരതാ മിഷനിൽ ഈ സർക്കാറിൻറെ കാലത്ത് അതിവേഗമാണ് കാറ്റഗറി മാറ്റി സ്വന്തക്കാർക്ക് വൻതുക ശമ്പളമായി നൽകിയത്.  14 ജില്ലാ പ്രോജക്ട് കോർഡിനേറ്റർമാർ, 36 അസിസ്റ്റന്റ് പ്രോജക്ട് കോർഡിനേറ്റർമാർ എന്നിങ്ങനെ 50 സാങ്കൽപ്പിക തസ്തികകൾ സൃഷ്ടിച്ചായിരുന്നു തുടക്കം. പിന്നീട് ഇവരുടെ കാറ്റഗറി ഹയർസെക്കൻഡറി അധ്യാപകരുടെ തസ്തികക്ക് തുല്യമാക്കി വീണ്ടും മാറ്റി.

അങ്ങനെ പ്രോജക്ട് കോർഡിനേറ്റർമാരുടെ 14,000 രൂപയായിരുന്ന ശമ്പളം 42,305 ആയി. അസി. പ്രോജക്ട് കോർഡിനേറ്റർമാരുടേത് 11,500ൽ നിന്ന് 34,605 ആയും വർധിപ്പിച്ചു. ചട്ടം ലംഘിച്ചുള്ള ഈ നടപിക്കെതിരെ ഉയർന്ന പരാതിയിലാണ് പുതിയ അന്വേഷണം.  നേരത്തെ ധനകാര്യവകുപ്പിലെ വിജിലൻസ് വിഭാഗം ഇക്കാര്യം അന്വേഷിച്ചിരുന്നുവെങ്കിലും ഉന്നത ഇടപെടലുണ്ടായതോടെ അന്വേഷണം പാതിവഴിയിൽ നിലച്ചിരുന്നു. 

വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയിൽ കഴിഞ്ഞയാഴ്ച്ച പരാതിക്കാരനിൽ നിന്ന് മൊഴിയെടുത്തു.  അന്വേഷണം മുന്നോട്ടു പോയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത പരാതിക്കാരൻ ഒരുങ്ങുന്നത്. 

സാക്ഷരതാ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുന്ന പ്രേരകുമാർക്ക് ചെറിയ വേതനം മാത്രം ലഭിക്കുമ്പോഴാണ് കോർഡിനേറ്റർമാർക്ക് കൂറ്റൻ വേതനം ലഭിക്കുന്നത്. ഇത് മാത്രമല്ല ഇവരെ സ്ഥിരപ്പെടുത്താനുള്ള ഫയൽ ഇപ്പോൾ മന്ത്രിസഭയക്ക് മുന്നിലാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയെ കേറ്റിയെ' പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും
രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും