
കാക്കനാട്: കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ ദേവാലയത്തിൽ ആർ കുഞ്ഞുമോന്‍റെയും ഷൈലജയുടെയും ഏക മകൻ ദേവാനന്ദൻ (27) ആണ് മരിച്ചത്. ഇൻഫോപാർക്കിലെ 'കീവാല്യൂ സോഫ്റ്റ്‌വെയർ' കമ്പനിയിലെ ജീവനക്കാരനായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 2.30ഓടെ ഇൻഫോപാർക് റോഡിലായിരുന്നു അപകടം. ഇൻഫോപാർക് പരിസരത്തെ ടർഫിൽ ഷട്ടിൽ ബാഡ്മിന്റൺ കളി കഴിഞ്ഞ് സമീപത്തെ കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ ഡോർ തകർന്നതോടെ മൂന്ന് പേർ പുറത്തേക്ക് തെറിച്ചുവീണു. റോഡിൽ തലയടിച്ചുവീണ ദേവാനന്ദനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവിധ ഐടി കമ്പനികളിലെ ജീവനക്കാരായ ആര്യജിത്ത്, സിദ്ധാർഥ്, അർജുൻ, ആദർശ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരിൽ ആര്യജിത്തിന്റെ പരിക്ക് ഗുരുതരമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam