കേരളത്തിലെ സർക്കാർ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനം; 45.68 കോടി അനുവദിച്ച ഉന്നത വിദ്യാഭ്യാസവകുപ്പ്

Published : Aug 18, 2026, 04:11 PM IST
Roji M John

Synopsis

കേരളത്തിലെ സർക്കാർ കോളേജുകളുടെ സമഗ്ര വികസനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് 45.68 കോടി രൂപ അനുവദിച്ചു. ഈ തുക പുതിയ കെട്ടിടങ്ങൾ, ഐ.ടി. സൗകര്യങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി വിനിയോഗിക്കും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി റോജി എം. ജോൺ അറിയിച്ചു.

തിരുവനന്തപുരം: സർക്കാർ കോളേജുകളുടെ സമഗ്ര വികസനത്തിലൂടെ കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര വികസനത്തിന് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ കോളേജുകളുടെ ഭൗതിക, മാനവവിഭവ, ഐ.ടി. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പരിപാലനം, അക്കാദമിക മികവ് വർധിപ്പിക്കൽ, പഠന നിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി 45,68,11,037 രൂപ അനുവദിച്ച് ഉത്തരവ് ഇറക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു.

സംസ്ഥാനത്തെ സർക്കാർ കോളേജുകളിലെ വിവിധ വികസന പദ്ധതികൾക്കായാണ് ഈ തുക വിനിയോഗിക്കുന്നത്. പുതിയ കെട്ടിടങ്ങൾ, അക്കാദമിക ബ്ലോക്കുകൾ, ഭരണനിർവഹണ കേന്ദ്രങ്ങൾ, ഐ.ടി. സൗകര്യങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവ ഇതിലൂടെ യാഥാർഥ്യമാകും. എറണാകുളം പറവൂർ കേസരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ ഭരണനിർവഹണ കേന്ദ്രത്തിന്‍റെ നിർമ്മാണത്തിനായി 13.48 കോടി അനുവദിച്ചിട്ടുണ്ട്.

മഹാരാജാസ് കോളേജിൽ ഹോസ്റ്റൽ, മെസ് കെട്ടിടങ്ങൾക്കായി 5.60 കോടിയും, കാര്യവട്ടം ഗവ: കോളേജിൽ ലൈബ്രറി, റിസർച്ച് ബ്ലോക്ക് എന്നിവയുടെ നിർമ്മാണത്തിനായി 4.81 കോടിയും, ഗവ: ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 2.42 കോടിയും, കരുനാഗപ്പള്ളി ഗവ: ആർട്സ് & സയൻസ് കോളേജിൻ്റെ അക്കാദമിക് ബ്ലോക്ക്, ചുറ്റുമതിൽ നിർമ്മാണത്തിനായി 1.29 കോടി രൂപയും,വടകര മടപ്പള്ളി ഗവൺമെന്റ് കോളേജിൽ പുതിയ ആർട്സ് ബ്ലോക്കിനായി 1.34 കോടിയും , ഗവൺമെന്റ് കോളേജ് മൂന്നാറിൽ ചുറ്റുമതിൽ നിർമാണത്തിന് 1.98 കോടിയും കരുനാഗപ്പള്ളി ഗവണ്മെന്റ് കോളേജിന്റെ അക്കാദമിക് ബ്ലോക്ക് ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണത്തിന് 1.29 കോടിയും കെകെടിഎം. ഗവൺമെന്റ് കോളേജിന് 1.27 കോടിയും എളേരിത്തട്ട് ഇ.കെ.എൻ.എം കോളേജിന് 99.68 ലക്ഷവും തോളന്നൂർ ഗവൺമെന്റ് കോളേജിന് 98.35 ലക്ഷവും ഉൾപ്പടെയാണ് അനുവദിച്ചിരിക്കുന്നത്.

സർക്കാർ കോളേജുകളെ കൂടുതൽ ആകർശകവും വിദ്യാർഥിസൗഹൃദവുമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി റോജി.എം .ജോൺ പറഞ്ഞു. വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും ഗവേഷണ-നവീകരണ സാധ്യതകൾ വർധിപ്പിക്കുന്നതിനും അധ്യാപന-പഠന നിലവാരം ഉയർത്തുന്നതിനും ഈ പദ്ധതികൾ സഹായകമാകും.

പദ്ധതികളുടെ നിർവഹണത്തിൽ കാലതാമസം ഒഴിവാക്കി വേഗത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, സർക്കാർ കോളേജുകളുടെ സമഗ്ര വികസനത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി റോജി എം. ജോൺ കൂട്ടിചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

35 വേദികളിൽ 340 ഓളം ഇനങ്ങൾ; ഒരാഴ്ച്ച നീളുന്ന ഓണാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ്, സമാപന ദിനത്തിൽ ഉപരാഷ്ട്രപതി വിശിഷ്ടാഥിതിയാവും
കൊടിക്കുന്നിൽ സുരേഷിന്‍റെ ചിത്രം ഒഴിവാക്കി നെഹ്റു ട്രോഫി പോസ്റ്റർ, അതൃപ്തി അറിയിച്ച് എംപി; പിന്നാലെ പോസ്റ്റർ നീക്കി