
ആലപ്പുഴ: കേരളം ആവേശപൂർവ്വം നെഹ്റു ട്രോഫിക്കായി കാത്തിരിക്കുമ്പോൾ ജലമേളയുടെ ശോഭ കെടുത്തി പോസ്റ്റർ വിവാദം. മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രം ഒഴിവാക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തിറക്കിയ പോസ്റ്ററിനെ ചൊല്ലിയാണ് വിവാദം. തന്‍റെ ചിത്രം ഒഴിവാക്കിയതിൽ കൊടിക്കുന്നിൽ ജില്ലാ കളക്ടറെ അതൃപ്തി അറിയിച്ചു. ഇതിന് പിന്നാലെ ജില്ലാ ഇൻഫർമേഷൻ വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് പോസ്റ്റർ നീക്കം ചെയ്തു. ജില്ലാ ഇൻഫർമേഷൻ വകുപ്പിന്‍റെ വീഴ്ചയാണ് സംഭവിച്ചതെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി അധികൃതർ വിശദീകരിച്ചു. ആലപ്പുഴ ജില്ലയിലെ മുഴുവൻ എംഎൽഎമാരുടെയും എംപിമാരുടെയും ചിത്രം വെച്ചിട്ടും കൊടിക്കുന്നിലിന്‍റെ ചിത്രം മാത്രം ഒഴിവാക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam