സുഗതന്‍റെ അവധി അപേക്ഷ: മന്ത്രിയുടെ നിർദേശത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥയുടെ ഉത്തരവ്; തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം

Published : Aug 01, 2026, 05:28 PM IST
r sugathan

Synopsis

ബിജെപി കൗൺസിലർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെയും അന്വേഷണം. ചിത്ര പി അരുണിമക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെയും അന്വേഷണം. ചിത്ര പി അരുണിമക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മന്ത്രി കെ എം ഷാജിയുടെ നിർദേശത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥ ഉത്തരവിറക്കിയതെന്നാണ് കണ്ടെത്തൽ. ആഭ്യന്തര വകുപ്പിൽ നിന്നും ഉത്തരവിറക്കിയ അണ്ടർ സെക്രട്ടറി നമിതക്കെതിരെ ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇന്നലെയാണ് സുഗതന് ആറ് മാസത്തേക്ക് അവധി അനുവദിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കശുവണ്ടി അഴിമതി കേസ്; കെ എ രതീഷ് പുറത്തേക്ക്, ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
ഹെലിക്കോപ്റ്റർ ദുരുപയോഗം; വിമർശനമുന്നയിക്കാൻ പിണറായി വരട്ടെ, മുഖ്യമന്ത്രി മറുപടി പറയട്ടേ, എന്നെ ട്രോളുകയല്ല വേണ്ടത്; വിടി ബൽറാം