'നീ എന്താ എന്നെക്കുറിച്ച് വിചാരിച്ചേ?'ആൾക്കൂട്ടത്തിനിടയിൽ സിപിഒയെ ജീപ്പിൽ നിന്നിറക്കി തല്ലി ഇൻസ്പെക്ടർ-വീഡിയോ

Published : Jan 21, 2024, 07:57 AM ISTUpdated : Jan 21, 2024, 12:09 PM IST
'നീ എന്താ എന്നെക്കുറിച്ച് വിചാരിച്ചേ?'ആൾക്കൂട്ടത്തിനിടയിൽ സിപിഒയെ ജീപ്പിൽ നിന്നിറക്കി തല്ലി ഇൻസ്പെക്ടർ-വീഡിയോ

Synopsis

അതേസമയം,  വൈകാരികതയിൽ ചെയ്തുപോയതെന്നാണ് ഇൻസ്പെക്ടറുടെ വിശദീകരണം. പരാതിയില്ലെന്ന് സിവിൽ പൊലീസ് ഓഫീസറും പറഞ്ഞു. എന്നാൽ, പൊതുമധ്യത്തിൽ വച്ചുള്ള ഇൻസ്പെക്ടറുടെ ഈ പെരുമാറ്റം വീഴ്ചയെന്നാണ് സേനയ്ക്ക് അകത്തെ വിമർശനം. 

കല്‍പ്പറ്റ: ആൾക്കൂട്ടത്തിനിടയിൽ വച്ച് സിവിൽ പൊലീസ് ഓഫീസറെ ഇൻസ്പെക്ടർ മര്‍ദിച്ചു. വൈത്തിരി ഇൻസ്പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ തല്ലിയത്. വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിന് സമീപം ആയിരുന്നു സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ കൂടി പ്രചരിച്ചതോടെ വിവാദമായി. തുടര്‍ന്ന് അന്വേഷണം നടത്തി സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഒരാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന വിവരം കിട്ടിയാണ് പൊലീസുകാർ സ്ഥലത്ത് എത്തിയത്.

എന്നാൽ യൂണിഫോമിൽ അല്ലാതിരുന്ന സിവിൽ പൊലീസ് ഓഫീസർ വാഹനത്തിൽ നിന്ന് ഇറങ്ങിയില്ല. ഇതിനു പിന്നാലെയായിരുന്നു സംഭവം. അതേസമയം,  വൈകാരികതയിൽ ചെയ്തുപോയതെന്നാണ് ഇൻസ്പെക്ടറുടെ വിശദീകരണം. പരാതിയില്ലെന്ന് സിവിൽ പൊലീസ് ഓഫീസറും പറഞ്ഞു. എന്നാൽ, പൊതുമധ്യത്തിൽ വച്ചുള്ള ഇൻസ്പെക്ടറുടെ ഈ പെരുമാറ്റം വീഴ്ചയെന്നാണ് സേനയ്ക്ക് അകത്തെ വിമർശനം. 

'തങ്ങളെ, ഈ പോക്കാണെങ്കിൽ ഇനി വീല്‍ചെയറില്‍ പോകേണ്ടിവരും'; പാണക്കാട് മുഈൻ അലി തങ്ങള്‍ക്കെതിരെ വധഭീഷണി

 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം