
തിരുവനന്തപുരം: പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമർശിച്ച പ്രസംഗത്തിൽ വിശദീകരണവുമായി എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്. പാണക്കാട് കുടുംബത്തെ ആക്ഷേപിച്ചുവെന്ന വ്യാഖ്യാനം ശരിയല്ലെന്ന് റഷീദ് ഫൈസി പറഞ്ഞു. ഒരു ഖുർആൻ സൂക്തത്തിൻ്റെ വിശദീകരണമാണ് നൽകിയത്. അതിനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരന്നും റഷീദ് ഫൈസി വ്യക്തമാക്കി. പരാമർശത്തിൽ പാണക്കാട് കുടുംബത്തെ ഒരു നിമിഷം പോലും ഉദ്ദേശിച്ചിട്ടില്ലന്നും വിശദീകരണത്തിൽ പറയുന്നു. തെറ്റിദ്ധാരണയുണ്ടായെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവന്നും ഫേസ്‌ബുക്ക് പോസ്റ്റിലെ കുറിപ്പിൽ റഷീദ് ഫൈസി വിശദമാക്കി.