അന്തർ സംസ്ഥാന ലക്ഷ്വറി ബസ് പണിമുടക്ക്; വലഞ്ഞ് യാത്രക്കാർ

Published : Apr 29, 2019, 08:55 AM IST
അന്തർ സംസ്ഥാന ലക്ഷ്വറി ബസ് പണിമുടക്ക്; വലഞ്ഞ് യാത്രക്കാർ

Synopsis

ഇന്ന് ഗതാഗതമന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ തീരുമാനം ആയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് സമരം നടത്തുമെന്ന് ബസ്സുടമകൾ അറിയിച്ചു

കോഴിക്കോട്: മിന്നൽ പരിശോധനയിൽ പ്രതിഷേധിച്ച് മലബാർ മേഖലയിലെ അന്തർ സംസ്ഥാന ലക്ഷ്വറി ബസ്സുകൾ പണിമുടക്കിയതോടെ നൂറ് കണക്കിന് യാത്രക്കാർ വലഞ്ഞു. കേരള കർണാടക സ്റ്റേറ്റ് ബസ്സുകൾ ബെംഗലൂരുവിലേക്ക് അധിക സർവ്വീസുകൾ നടത്തിയാണ് യാത്രാ ക്ലേശം ഒരു പരിധിവരെ പരിഹരിച്ചത്.

കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ബസ്സുകളിൽ കർശ്ശന പരിശോധനയാണ് നടത്തുന്നത്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന മിന്നൽ പരിശോധനയിൽ അനാവശ്യമായി ഫൈൻ ഈടാക്കുന്നു എന്നാരോപിച്ചാണ് മലബാർ മേഖലയിലെ അന്തർസംസ്ഥാന ലക്ഷ്വറി ബസ്സുടമകൾ സൂചനാ പണി മുടക്ക് നടത്തിയത്.

കർണാടക സ്റ്റേറ്റിന്‍റെ ആറും കേരള സ്റ്റേറ്റിന്റെ നാലും വണ്ടികൾ അധികമായി സർവ്വീസ് നടത്തി. ഇന്ന് ഗതാഗതമന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ തീരുമാനം ആയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് സമരം നടത്തുമെന്ന് ബസ്സുടമകൾ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്