ചെല്ലാനത്ത് പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങിയത്.
- Home
- News
- Kerala News
- Malayalam News Live: പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവം - പ്രതികൾ കോടതിയിൽ കീഴടങ്ങി; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ
Malayalam News Live: പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവം - പ്രതികൾ കോടതിയിൽ കീഴടങ്ങി; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ

സർക്കാരിന് തലവേദനയായി മാറിയ ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിൽ നിന്ന് തലയൂരാൻ നീക്കം. 17ന് നടക്കുന്ന യോഗം നിർണായകം. ഊരാളുങ്കൽ അടക്കം സ്ഥാപനങ്ങളോട് തുക കുറയ്ക്കാൻ ആവശ്യപ്പെടും.
Malayalam News Live: പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവം - പ്രതികൾ കോടതിയിൽ കീഴടങ്ങി; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ
Malayalam News Live: ആലിൻ ഷെറിൻ അവയവദാന ദൗത്യം - ആംബുലൻസ് തിരുവനന്തപുരത്തെത്തി, സംസ്ഥാനത്തിത് പുതു ചരിത്രം
ആലിൻ ഷെറിൻ അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്‍റെ അവയവങ്ങൾ ദാനം ചെയ്യുന്നത്.
Malayalam News Live: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം - സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ
സർക്കാരിനെ വിമർശിക്കുന്ന സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ടനീതിയാണെന്ന് പ്രേംകുമാർ. ആശാ സമരത്തെ അനുകൂലിച്ചതിൻ്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
Malayalam News Live: അനധികൃത സ്വത്ത് സമ്പാദനം; നിലമ്പൂര്‍ ആര്‍ ടി ഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്
നിലമ്പൂര്‍ ജോയന്റ് ആര്‍ ടി ഒ ഓഫീസിലും ജോ.ആര്‍ ടി ഒ ദിലീപിൻ്റെ വീടുകളിലും വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള പരാതികൾ ആധാരമാക്കിയായിരുന്നു പരിശോധന.
Malayalam News Live: യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ
യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച വരുത്തിയതിന് എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. എയർവർത്തിനസ് പെർമിറ്റ് ഇല്ലാതെ എട്ടു തവണ യാത്രാവിമാനം ഉപയോഗിച്ചതിനാണ് നടപടി.
Malayalam News Live: അവയവങ്ങളുമായി യാത്ര; ജനങ്ങളുടെ ശ്രദ്ധയ്ക്ക്- KL07DF3177 നമ്പർ ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാം
അവയവങ്ങളുമായി യാത്ര ചെയ്യുന്ന KL07DF3177 നമ്പർ ആംബുലൻസിന് ജനങ്ങൾ വഴിയൊരുക്കി സഹകരിക്കാനാണ് പൊലീസ് സംഘത്തിന്റെ നിർദേശം. അവയവങ്ങളുമായുള്ള യാത്ര പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പൊലീസ് നീക്കം.
Malayalam News Live: എപ്സ്റ്റീന്‍ ഫയല്‍ വിവാദം - കേന്ദ്രമന്ത്രി, മോദിയുടെ മധ്യസ്ഥനായെന്ന ആക്ഷേപം ഉയർത്തി കോണ്‍ഗ്രസ്, രാജിയിലുറച്ച് പ്രതിപക്ഷം
പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിഷേധിച്ച പ്രതിപക്ഷം ലോക്സഭ സ്തംഭിപ്പിച്ചു. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ടതെന്ന് ഹര്‍ദീപ് പുരി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Malayalam News Live: ശബരിമല സ്വർണ്ണക്കൊള്ള; പാളികളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം
ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസെസ്മെൻ്റ് വിഭാഗവും എസ്ഐടിക്കൊപ്പമുണ്ടായിരുന്നു. സാമ്പിൾ ശേഖരിക്കാനായി ഇളക്കിയെടുത്ത പാളികൾ തിരികെ ഘടിപ്പിച്ചു. മുൻപ് ഒരു തവണ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചിരുന്നെങ്കിലും വിഎസ്എസ്‍സിയുടെ റിപ്പോർട്ടിൽ വ്യക്തയില്ലായിരുന്നു.
Malayalam News Live: ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്; ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക്
ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തും. റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക.
Malayalam News Live: സെക്യൂരിറ്റിയോട് ന്യൂറോ സർജനാണെന്ന് പറഞ്ഞ് നേരെ അകത്തേക്ക് പോയി, സംശയം തോന്നി ചോദിച്ചപ്പോൾ മുങ്ങി; ആശുപത്രിയിൽ ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
ഇന്ന് രാവിലെയാണ് സ്റ്റെതസ്കോപ്പ് അണിഞ്ഞ് ഡോക്ടർ വേഷത്തിൽ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കയറിക്കൂടിയത്.
Malayalam News Live: വീട് കുത്തി തുറന്ന് വൻ കവർച്ച; മോഷണം പോയത് 27 പവനും പണവും, അന്വേഷണം ആരംഭിച്ച് പൊലീസ്
നെയ്യാറ്റിൻകര നെടിയാംകോട് വീട് കുത്തി തുറന്ന് വൻ കവർച്ച. 27 പവനും 30000 രൂപയുമാണ് മോഷണം പോയത്. നെടിയാംകോട് സ്വദേശി ഷാജു സാമുവേലിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.
Malayalam News Live: വന്ദേമാതരം പാടാതെ ഗവർണറുടെ ഔദ്യോഗിക പരിപാടി, സാങ്കേതിക പ്രശ്നം മൂലമെന്ന് വിശദീകരിച്ച് സംഘാടകർ
വന്ദേമാതരം പാടാതെ ഗവർണറുടെ ഔദ്യോഗിക പരിപാടി. കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് സംഭവം.
Malayalam News Live: പോക്സോ കേസ്; മോട്ടിവേഷണൽ സ്പീക്കർ ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയിലെടുത്തത് ഇന്നലെ, അറസ്റ്റ് രേഖപ്പെടുത്തി
പതിനാറുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ നിലമ്പൂര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി.
Malayalam News Live: ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ചരിത്രം; സേവാ തീർത്ഥിലേക്ക് ഓഫീസ് മാറി, നാല് പ്രധാനഫയലുകളിൽ ഒപ്പുവെച്ച് മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി സേവാ തീർത്ഥ് ഉദ്ഘാടനം ചെയ്ത ശേഷം പുതിയ ഓഫീസിലേക്ക് മാറി. കാർഷിക അടിസ്ഥാന സൗകര്യ നിധിയടക്കം വർധിപ്പിക്കുന്നതിനുള്ള ഫയലിൽ നരേന്ദ്ര മോദി ഒപ്പുവെച്ചു.
Malayalam News Live: വാഴൈതോട്ടം -ബൊക്കാപുരം ഭാഗത്തെ സ്ഥിരം സാന്നിദ്ധ്യം, ഇന്നലെ മുതൽ അവശനിലയിൽ; 50 വയസുള്ള കൊമ്പൻ റിവാൾഡോ ചരിഞ്ഞു
വാഴൈതോട്ടം -ബൊക്കാപുരം ഭാഗങ്ങളിൽ സ്ഥിരമായി കണ്ടിരുന്ന റിവൾഡോ മനുഷ്യരെ ആക്രമിച്ചിരുന്നില്ല. പല തവണ ഉൾവനത്തിലേക്ക് മാറ്റിയെങ്കിലും വാഴൈതോട്ടത്തിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു.
Malayalam News Live: എസ്‍ഡി കോളേജിലെ ചോദ്യപേപ്പർ വിവാദം - വീഴ്ച സംഭവിച്ചിട്ടില്ല; തുടർ നടപടികൾ സ്വീകരിക്കേണ്ടത് യൂണിവേഴ്സിറ്റിയാണെന്ന് കോളേജ് പ്രിൻസിപ്പൽ
ആലപ്പുഴ എസ്‍ഡി കോളേജിലെ പരീക്ഷ നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടാണെന്ന് അദ്ദേഹം അറിയിച്ചു.
Malayalam News Live: കുർബാന തടസപ്പെടുത്തിയാൽ സിവിൽ, കാനൻ നിയമങ്ങളിൽ നടപടിയെടുക്കും, ഏകീകൃത കുർബാനയല്ലെന്ന വാദം തെറ്റ്; താക്കീതുമായി ഫരീദാബാദ് അതിരൂപത
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ സങ്കുചിത മനസ്ഥിതിയുള്ളവരാണെന്നും കുർബാന തടയുകയും വൈദികനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അപലപനീയമാണെന്നും അതിരൂപത ചൂണ്ടിക്കാട്ടി.
Malayalam News Live: റോഡരികിലെ കാര്‍ ഇടിച്ചു തകര്‍ത്തു, വെളിച്ചെണ്ണ മില്ലിന് തീയിട്ടു; താമരശ്ശേരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്
താമരശ്ശേരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. മോഷ്ടിച്ച പിക്കപ്പ് വാനുമായി എത്തിയ ഇയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഇടിച്ചു തകര്‍ത്ത ശേഷം അടുത്തുള്ള വെളിച്ചെണ്ണ മില്ലിന് തീയിട്ടു. വെളിമണ്ണ സ്വദേശി അബ്ദുല്‍ റാസിഖാണ് പരാക്രമം നടത്തിയത്.
Malayalam News Live: പാഠപുസ്തകവിവാദം; 'രമേശ് ചെന്നിത്തലയുടെ ആക്ഷേപം പരിഹാസ്യം, ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം അവസാനിച്ചു'; മറുപടിയുമായി മുഖ്യമന്ത്രി
രമേശ് ചെന്നിത്തലയുടെ പരാമർശം വിദ്യാർത്ഥികളുടെ ഭാവിക്ക് നേരെയുള്ള വെല്ലുവിളിയെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം. പാഠപുസ്തകങ്ങൾ നേരത്തെ എത്തിക്കുന്നത് ചിലർക്കിപ്പോൾ കുറ്റമായി തോന്നുന്നുവെന്നും മന്ത്രി പരിഹസിച്ചു.
Malayalam News Live: വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്
17 കാരിയായ ശിവകാമിയെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെട്ടൂർ നെടുങ്കണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടുവിദ്യാർത്ഥിനിയാണ് ശിവകാമി. അതേസമയം, ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല.