'ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താൻ ഇടനിലക്കാരനായി ആള്‍മാറാട്ടം', വിചിത്ര പരാതിയിൽ സിപിഎം നേതാവിനെതിരെ അന്വേഷണം

Published : Feb 15, 2024, 10:59 AM ISTUpdated : Feb 15, 2024, 11:49 AM IST
'ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താൻ ഇടനിലക്കാരനായി ആള്‍മാറാട്ടം', വിചിത്ര പരാതിയിൽ സിപിഎം നേതാവിനെതിരെ അന്വേഷണം

Synopsis

സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെയാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്

പത്തനംതിട്ട: ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താൻ ലോക്കൽ സെക്രട്ടറിയുടെ പേരിൽ ഏരിയ കമ്മിറ്റി അംഗത്തിന്‍റെ ആൾമാറാട്ടം. വിചിത്ര പരാതിയിൽ തിരുവല്ല സിപിഎമ്മിൽ അന്വേഷണം തുടങ്ങി. ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവാണ് നെടുമ്പ്രം ലോക്കൽ സെക്രട്ടറിയായി ആൾമാറാട്ടം നടത്തിയതെന്ന പരാതി ഉയര്‍ന്നത്. ഈ മാസം ആദ്യമാണ് അമ്പലപ്പുഴ സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിൽ നെടുമ്പ്രം ലോക്കൽ സെക്രട്ടറി എന്ന വ്യാജേന ഏരിയ കമ്മിറ്റി അംഗമായ പ്രകാശ് ബാബു എത്തിയത്. പൊടിയാടി സ്വദേശിയായ ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താനായിരുന്നു ആൾമാറാട്ടം. പെൺകുട്ടിയുടെ വീട്ടുകാരോട് സംസാരിച്ച് ഗുണ്ടാ നേതാവിന് പ്രകാശ് ബാബു ക്ലീൻചീറ്റും നൽകി.

എന്നാൽ, സംശയം തോന്നിയ പെൺകുട്ടിയുടെ വീട്ടുകാർ സിപിഎം തിരുവല്ല ഏരിയ സെക്രട്ടറിയെ ബന്ധപ്പെട്ടു. തുടര്‍ന്ന് അമ്പലപ്പുഴയിലെ പെൺകുട്ടിയുടെ വീട്ടിൽ യഥാർത്ഥ ലോക്കൽ സെക്രട്ടറിയെയും കൂട്ടി ഏരിയ സെക്രട്ടറി എത്തി. ഏരിയാ സെക്രട്ടറിയുടെ ഫോണിലെ ചിത്രങ്ങളിൽ നിന്ന് പ്രകാശ് ബാബുവാണ് വീട്ടിലെത്തിയതെന്ന് പെൺകുട്ടിയുടെ കുടുംബം തിരിച്ചറിഞ്ഞു. ഇതോടെയാണ് ഏരിയാ കമ്മിറ്റി അംഗത്തിന്‍റെ ആൾമാറാട്ടം പുറത്തായത്. ഗുണ്ടാനേതാവിന്‍റെ പശ്ചാത്തലം ബോധ്യമായതോടെ ഫെബ്രുവരി എട്ടിന് തീരുമാനിച്ച വിവാഹത്തിൽ നിന്ന് പെൺകുട്ടിയുടെ കുടുംബം പിന്മാറി.  തന്‍റെ പേരിലെ ആൾമാറാട്ടത്തിൽ നടപടി ആവശ്യപ്പെട്ട് യഥാർത്ഥ നെടുമ്പ്രം ലോക്കൽ സെക്രട്ടറി പാർട്ടിക്ക് പരാതി നൽകി.

തുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം അന്വേഷണം ആരംഭിച്ചത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന ആളാണ് ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബു. പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്ന വിവാദങ്ങളിൽ തുടർച്ചയായി പ്രകാശ് ബാബു ഉൾപ്പെടുന്നുണ്ടെങ്കിലും തിരുവല്ലയിലെ മുതിർന്ന സിപിഎം നേതാവിന്‍റെ വിശ്വസ്തനായതിനാൽ തന്നെ നടപടി ഇല്ലാതെ രക്ഷപ്പെടുമെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

സ്കൂളിന്‍റെ സ്ഥലം സ്വകാര്യ വ്യക്തി കൈയേറി, ഉദ്യോഗസ്ഥരും കണ്ണടച്ചു, ഇത് നാട്ടുകാരുടെ പോരാട്ടത്തിന്‍റെ കഥ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നറുക്കെടുപ്പിലൂടെ ബിജെപി ഭരണത്തിലെത്തിയ പഞ്ചായത്ത്; താഴെയിറക്കാൻ കോണ്‍ഗ്രസ് നീക്കം, വേണം എൽഡിഎഫ് സഹായം
എല്ലാം ചെയ്തത് ആസൂത്രിതമായി, ഒളിച്ചത് കാട്ടില്‍, വാഹനത്തില്‍ വാക്കത്തിയും; പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നവർ പിടിയിൽ