കോൺഗ്രസ് മുന്‍ നേതാവ് ചന്ദ്രശേഖരനെതിരെ നടി നൽകിയ പീഡന പരാതി വ്യാജം; നടപടികള്‍ അവസാനിപ്പിക്കണം, റിപ്പോര്‍ട്ട് നല്‍കി

Published : Sep 24, 2025, 02:41 PM ISTUpdated : Sep 24, 2025, 05:39 PM IST
police jeep

Synopsis

കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മുന്‍ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്.

കൊച്ചി: ലോയേര്‍സ് കോണ്‍ഗ്രസ് മുന്‍ നേതാവ് വിഎസ് ചന്ദ്രശേഖറിനെതിരെ ആലുവ സ്വദേശിനിയായ നടി നല്‍കിയ പീഡന പരാതി വ്യാജമെന്ന് പൊലീസ്. മുന്‍ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴിയെടുത്തപ്പോഴാണ് ചന്ദ്രശേഖര്‍ തന്നെ മറ്റൊരാള്‍ക്കൊപ്പം മുറിയില്‍ പൂട്ടിയിട്ടു എന്നും അയാള്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും നടി പരാതി നല്‍കിയത്. ഇതിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. 2011ല്‍ സംഭവിച്ചുവെന്ന് നടി ആരോപിക്കുന്ന സംഭവങ്ങളില്‍ തെളിവൊന്നുമില്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയര്‍ക്കൊപ്പമാണ് ചന്ദ്രശേഖറിനെതിരെയും നടി പരാതി നല്‍കിയത്. 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്