കാരശ്ശേരി ബാങ്കിൽ വൻ ക്രമക്കേട്; ചെയർമാൻ എൻ കെ അബ്ദുറഹ്മാൻ മക്കൾക്കും ബന്ധുക്കൾക്കും അനധികൃത ലോൺ നൽകി

Published : Jan 21, 2026, 08:48 AM IST
karassery bank

Synopsis

കോഴിക്കോട് കാരശേരി ബാങ്കിൽ നടന്നത് വൻ ക്രമക്കേട്. ചെയർമാൻ എൻ കെ അബ്ദുറഹ്മാൻ മക്കൾക്കും ബന്ധുക്കൾക്കും അനധികൃത ലോൺ നൽകിയതായാണ് കണ്ടെത്തൽ. സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട് ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

കോഴിക്കോട്: കോഴിക്കോട് കാരശേരി ബാങ്കിൽ നടന്നത് വൻ ക്രമക്കേട്. ഇതുസംബന്ധിച്ച സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട് ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. ചെയർമാൻ എൻ കെ അബ്ദുറഹ്മാൻ മക്കൾക്കും ബന്ധുക്കൾക്കും അനധികൃത ലോൺ നൽകിയതായാണ് കണ്ടെത്തൽ. ഭാര്യക്കും മക്കൾക്കുമായി നാലരക്കോടി രൂപയുടെ വായ്പയാണ് നൽകിയത്. കൂടാതെ, ബന്ധുക്കൾക്ക് 50 ലക്ഷം രൂപയുടെ പലിശ ഇളവും നൽകുകയും ചെയ്തു.‌

ഭാര്യ ഉമ്മാച്ചുവിന് രണ്ട് തവണയായി ഒന്നര കോടി രൂപയാണ് വായ്പ നൽകിയത്. ആദ്യ വായ്പയിൽ 5 ലക്ഷം പലിശ ഇളവ് നൽകുകയും ചെയ്തു. മകൻ ലിനീഷ് കുഞ്ഞാലിക്കും ഒന്നര കോടി വായ്പ നൽകിയതായി സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. മകന് നൽകിയ വായ്പയിൽ 15 ലക്ഷം പലിശ ഇളവ് നൽകുകയും ചെയ്തിട്ടുണ്ട്. മകൾ ജുംനയ്ക്കും ഒന്നരക്കോടി വായ്പ നൽകുകയും 5 ലക്ഷം പലിശ ഇളവ് നൽകുകയും ചെയ്തു. സഹോദരന്റെ മകൻ അൻവറിന് നൽകിയത് 74 ലക്ഷം രൂപയാണ്. ഇതിൽ ഒരു വായ്പയും തിരിച്ചടച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

50 ലക്ഷം വായ്പക്ക് ഈടാക്കിയത് 5 ലക്ഷം വിലയുള്ള സ്ഥലമാണ്. മതിയായ ഈട് ഇല്ലാതെയാണ് 14 കോടി 90 ലക്ഷം രൂപയുടെ വായ്പ നൽകിയത്. വ്യക്തിഗത ജാമ്യത്തിൽ 75 ലക്ഷം രൂപ വായ്പ നൽകുകയും ബാങ്ക് ചെയർമാന്റെ മകന് 27 ലക്ഷം രൂപയുടെ പലിശ ഇളവ് നൽകുകയും ചെയ്തു. അനദികൃതമായി ഒരേ ആധാരത്തിൽ ഒന്നിൽ കൂടുതൽ വായ്പ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മറ്റു വ്യക്തികളുടെ ആധാരത്തിൽ പവർ ഓഫ് അറ്റോണി ഇല്ലാതെയാണ് വായ്പ നൽകിയത്. പലിശ ഇളവ് നൽകിയവർക്ക് വീണ്ടും ലോൺ നൽകരുത് എന്നാണ് ചട്ടം. എന്നാൽ അത് ലംഘിച്ചുകൊണ്ട് പലിശ ഇളവ് നൽകിയവർക്ക് വീണ്ടും വായ്പ നൽകി. സ്വകാര്യ ധനകാര്യ സ്ഥാപങ്ങളുമായും ഇടപാട് നടത്തി. ബാങ്കിന് വരുമാനത്തിനേക്കാളും 11.35 കോടിയാണ് ചിലവ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വൻ വെളിപ്പെടുത്തൽ; ജീവനക്കാരൻ ചിത്രങ്ങൾ പുറത്തുവിട്ടു; ചാക്കിൽ കള്ളപ്പണം കടത്തി ബ്രഹ്മഗിരിയിൽ എത്തിച്ചതിന് സാക്ഷി?
'എസ്എൻഡിപി എൽഡിഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല, വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകൾ വ്യക്തിപരം'; തുഷാർ വെള്ളാപ്പള്ളി