തിങ്കളാഴ്ച്ച മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴ

By Web TeamFirst Published Aug 22, 2020, 3:13 PM IST
Highlights

കേരളത്തിൽ ഓഗസ്റ്റ്  24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ  മലയോര മേഖലയിൽ ഇടിയോടു കൂടിയ മഴ സാധ്യതയെന്നാണ് മുന്നറിയിപ്പ്

ദില്ലി: തിങ്കളാഴ്ച്ച മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ  മുന്നറിയിപ്പ്.  ബംഗാൾ ഉൾക്കടൽ രൂപപ്പെട്ട ന്യൂനമർദ്ദം‌  അടുത്ത രണ്ട് ദിവസത്തിനകം രാജസ്ഥാനിലേക്ക് നീങ്ങും. ഓഗസ്റ്റ് 22 മുതൽ 24 വരെ ഗുജറാത്ത്‌, രാജസ്ഥാൻ എന്നിവിടങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. 

ഓഗസ്റ്റ് മാസത്തിലെ നാലാമത്തെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. കേരളത്തിൽ ഓഗസ്റ്റ്  24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ  മലയോര മേഖലയിൽ ഇടിയോടു കൂടിയ മഴ സാധ്യതയെന്നാണ് മുന്നറിയിപ്പ്

click me!