ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവ് കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കി; ന്യായീകരിച്ച് രാഹുൽ ​ഗാന്ധി, വിമർശിച്ച് ബിജെപി

Published : Nov 15, 2026, 01:54 PM IST
Bharat Summit

Synopsis

തെലങ്കാനയില്‍ നടന്ന ഭാരത് സമ്മിറ്റില്‍ ഇറ്റാലിയന്‍ നേതാവ് കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയത് വലിയ വിവാദമായി. സംഭവത്തിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി രംഗത്തെത്തി. എന്നാൽ ജനാധിപത്യം അപകടത്തിലാണെന്ന വിമർശനത്തെ കോൺഗ്രസ് ന്യായീകരിച്ചു.

ദില്ലി: തെലങ്കാനയില്‍ നടന്ന ഭാരത് സമ്മിറ്റില്‍ ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവ് കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതില്‍ രാഷ്ട്രീയ വിവാദം. രാജ്യ വിരുദ്ധ ശക്തികളെ ഇന്ത്യയിലെത്തിച്ച് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ അപമാനിക്കുകയാണെന്നും നിയമ നടപടി ആലോചിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. വിദേശ നേതാവ് അങ്ങനെ പറഞ്ഞെങ്കില്‍ ആത്മപരിശോധനക്കുള്ള സമയം അതിക്രമിച്ചെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

തെലങ്കാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭാരത് സമ്മിററില്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് സെക്രട്ടറി ജനറലും, ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവുമായ ഗ്യാക്കോമോ ഫിലിബെക്കാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ മുഴക്കുന്ന വോട്ട് ചോരി മുദ്രാവാക്യം വിളിച്ചത്. പ്രധാനമന്ത്രിയേയും, ഗ്യാനേഷ് കുമാറിനെയും ഉന്നമിടുന്ന മുദ്രാവാക്യത്തിന്‍റെ അര്‍ത്ഥം വോട്ട് കള്ളന്‍ കസേര ഒഴിയണമെന്നാണന്ന് വിശദീകരിക്കുകയും ചെയ്തു. ഇന്ത്യയില്‍ ജനാധിപത്യം വലിയ അപകടത്തിലാണെന്ന് വിമര്‍ശിക്കുകയും ചെയ്തു. ഫിലിബിക്കിനെ രാഹുല്‍ ഗാന്ധി കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം.

ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ബിജെപി കടുത്ത പ്രതിഷേധം ഉന്നയിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടരുതെന്നാണ് നയമെന്നിരിക്കേ, സര്‍ക്കാരിനെതിരായ ഗൂഢാലോചനയുടെ ഭാഗമായാണ് ഫിലിബിക്കിനെ എത്തിച്ച് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിപ്പിച്ചതെന്ന് ബിജെപി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് തെലങ്കാന ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

ഭാരത് സമ്മിറ്റ് ആഗോള പരിപാടിയായിരുന്നെന്നും അതില്‍ ഇറ്റാലിയന്‍ നേതാവ് പങ്കെടുത്തതില്‍ തെറ്റില്ലെന്നുമാണ് കോണ്‍ഗ്രസിന്‍റെ ന്യായീകരണം. രാജ്യത്ത് ജനധിപത്യം അപകടത്തിലാണെന്ന വിമര്‍ശനം ഗൗരവമുള്ളതാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. രാജ്യ വിരുദ്ധ ശക്തികളുമായി രാഹുല്‍ ഗാന്ധിക്ക് ബന്ധമുണ്ടെന്ന ആരോപണം ബിജെപി ആവര‍്‍ത്തിക്കുന്നതിനിടെയാണ് ഫിലിബെക്കിന്‍റെ വിമര്‍ശനം. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം നയതന്ത്ര തലത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തിലും പരാമര്‍ശം ചര്‍ച്ചയായേക്കാം.രാജ്യത്ത് ജനാധിപത്യമില്ലെന്ന പ്രതിപക്ഷ വിമര്‍ശനത്തിനും ശക്തി പകര്‍ന്നേക്കാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിന് റോഡ് സംസ്കാരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി; റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം ഹ്യൂമൻ എറർ ആണെന്ന് മമ്മൂട്ടി
പാലക്കാട്ടെ ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം; പരാതിയുമായി കോൺ​ഗ്രസ് നേതാക്കൾ