
തിരുവനന്തപുരം:സിപിഎം ഓഫീസ് ആക്രമണത്തില്‍ പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു.എല്ലാവരും ABVP പ്രവർത്തകരെന്ന് പൊലീസ് വ്യക്തമാക്കി.അറസ്റ്റിലായ ഹരിശങ്കർ ABVP ജില്ലാ ഓഫീസ് സെക്രട്ടറിയാണ്.ഇപ്പോൾ അറസ്റ്റിലായ സതീർത്ഥ്യനെ വഞ്ചിയൂർ സംഘർഷത്തിലും അറസ്റ്റ് ചെയ്തിരുന്നു.ഈ കേസിൻ ജാമ്യം നേടിയ ശേഷമാണ് ആറ്റുകാൽ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും പോലീസ് പറഞ്ഞു.പിടിയിലായ 3 എബിവിപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി .ഇവര്‍ക്കെതിരെ IPC 143, 147,148,149,153,427 വകുപ്പുകള്‍ ചുമത്തി.സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണെന്നു പൊലീസിനു സൂചന ലഭിച്ചത്. ദൃശ്യങ്ങളിൽ ഇവരുടെ മുഖവും മറ്റും വ്യക്തമായിരുന്നു.ഇവരുടെ മൊബൈൽ രേഖകളും പൊലീസ് പരിശോധിച്ചു.മൂന്ന് ബൈക്കുകളിൽ എത്തി കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അക്രമം.ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ് അറസ്റ്റിലായത്.
ബി ജെ പി സംസ്ഥാന നേതൃത്വം അറിഞ്ഞ് കൊണ്ട് നടത്തിയ ആക്രമണമാണ് എന്ന് മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി. കേരളത്തിൽ ബിജെപി അക്രമണം അഴിച്ചുവിടാൻ ശ്രമിക്കുന്നു. ജില്ലാ കമ്മറ്റി ഓഫിസിൽ എറിഞ്ഞ അതേ രീതിയിൽ ,കൂർപ്പിച്ച കല്ലാണ് ജില്ലാ സെക്രട്ടറിയുടെ വീട്ടിലും എറിഞ്ഞതെന്നും മന്ത്രി പറഞ്ഞു
വീട് ആക്രമിച്ചതിന് പിന്നിലും ആർഎസ്എസ് എന്ന് ആനാവൂർ; ജില്ലാ സെക്രട്ടറിയെ വകവരുത്താനായിരുന്നു ശ്രമമെന്ന് ജയരാജൻ
ജില്ലാ കമ്മിറ്റി ഓഫീസ് ആക്രണത്തിന് പിന്നാലെ ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറുണ്ടായതോടെ ബിജെപിക്കും ആർഎസ്എസിനും എതിരായ ആരോപണം കടുപ്പിച്ച് സിപിഎം. തന്റെ വീട് ആക്രമിച്ചതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. ബിജെപി-ആർഎസ്എസ് നേതാക്കളാണ് ആക്രമണം ആസൂത്രണം ചെയ്തത്. കിടപ്പ് മുറിയിലാണ് കല്ല് വീണത്. പ്രകോപനം ഉണ്ടാക്കാനാണ് ബിജെപി ശ്രമമെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു.
അതേസമയം ജില്ലാ സെക്രട്ടറി ആനാവൂരിനെ വകവരുത്താനായിരുന്നു ശ്രമമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആരോപിച്ചു. ജില്ലയിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് ഉണ്ടായത്. പ്രകോപനം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ആക്രമണങ്ങൾ ബിജെപിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെയാണെന്നും എം.വി.ജയരാജൻ ആരോപിച്ചു. പാർട്ടി അണികൾ പ്രകോപനങ്ങളിൽ വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഭരണത്തിന്റെ അഹങ്കാരത്തിലുള്ള ആക്രമണമാണ് ബിജെപി നടത്തുന്നത്. ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ചവർ തങ്ങിയത് ആറ്റുകാൽ ക്ഷേത്രത്തിന്റെ കീഴിലുള്ള ആശുപത്രിയിലാണ്. ഈ ആശുപത്രിയുടെ നിയന്ത്രണം ബിജെപിയുടെ കയ്യിലാണ്. ക്ഷേത്ര കമ്മറ്റിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന സ്ഥിതിയാണെന്നും എം.വി.ജയരാജൻ ആരോപിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന്റെ തുടർച്ചയായാണ് ജില്ലാ സെക്രട്ടറിയുടെ വീട് ആക്രമിക്കപ്പെട്ടതെന്ന് ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. മുകളിൽ നിന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ആക്രമണങ്ങളെന്നും ഇ.പി.ആരോപിച്ചു.