
തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറുകൾക്ക് പിന്നിൽ സിപിഎം തന്നെയെന്ന് ബിജെപി ജില്ലാ നേതൃത്വം ആവര്‍ത്തിച്ചു.ജില്ലാ സെക്രട്ടറിയെ കണ്ടെത്താൻ സാധിക്കത്തതിന് മറയിടാൻ അക്രമം നടത്തുന്നു.കസ്റ്റഡിയിൽ ഉള്ള എബിവിപി പ്രവർത്തകർ നിരപരാധികളാണ്.ഇവർ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു.ഇവർ ആണ് കല്ലെറിഞ്ഞത് എങ്കിൽ മറുപടി പറയേണ്ടത് പോലീസാണ്..ബിജെപി പ്രവർത്തകരെയും കാര്യാലയങ്ങളെയും സംരക്ഷിക്കും.അക്രമം അഴിച്ചുവിട്ടാൽ നോക്കി നിൽക്കില്ല.എന്താണ് എ കെ ജി സെന്‍റര്‍ ആക്രമണകേസിലെ പ്രതികളെ പിടികൂടാത്തത് എന്നും ബിജെപി ജില്ലാ പ്രസിഡണ്ട് വി.വി രാജേഷ് ചോദിച്ചു.
സിപിഎം ഓഫീസ് ആക്രമണത്തില്‍ പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു.എല്ലാവരും ABVP പ്രവർത്തകരെന്ന് പൊലീസ് വ്യക്തമാക്കി.അറസ്റ്റിലായ ഹരിശങ്കർ ABVP ജില്ലാ ഓഫീസ് സെക്രട്ടറിയാണ്.ഇപ്പോൾ അറസ്റ്റിലായ സതീർത്ഥ്യനെ വഞ്ചിയൂർ സംഘർഷത്തിലും അറസ്റ്റ് ചെയ്തിരുന്നു.ഈ കേസിൻ ജാമ്യം നേടിയ ശേഷമാണ് ആറ്റുകാൽ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും പോലീസ് പറഞ്ഞു.പിടിയിലായ 3 എബിവിപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി .ഇവര്‍ക്കെതിരെ IPC 143, 147,148,149,153,427 വകുപ്പുകള്‍ ചുമത്തി.സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണെന്നു പൊലീസിനു സൂചന ലഭിച്ചത്. ദൃശ്യങ്ങളിൽ ഇവരുടെ മുഖവും മറ്റും വ്യക്തമായിരുന്നു.ഇവരുടെ മൊബൈൽ രേഖകളും പൊലീസ് പരിശോധിച്ചു.മൂന്ന് ബൈക്കുകളിൽ എത്തി കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അക്രമം.ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ കമ്മിറ്റി ഓഫീസ് ആക്രണത്തിന് പിന്നാലെ ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറുണ്ടായതോടെ ബിജെപിക്കും ആർഎസ്എസിനും എതിരായ ആരോപണം കടുപ്പിച്ച് സിപിഎം. തന്റെ വീട് ആക്രമിച്ചതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. ബിജെപി-ആർഎസ്എസ് നേതാക്കളാണ് ആക്രമണം ആസൂത്രണം ചെയ്തത്. കിടപ്പ് മുറിയിലാണ് കല്ല് വീണത്. പ്രകോപനം ഉണ്ടാക്കാനാണ് ബിജെപി ശ്രമമെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam