നാടിന്റെ കരുതലിനും പ്രാർത്ഥനകൾക്കും കാത്തുനിൽക്കാതെ ജബ്ബാർ വിടവാങ്ങി; കണ്ണീരണിഞ്ഞ് മണ്ണഞ്ചേരി

Published : Jul 07, 2026, 06:46 PM IST
Malappuram

Synopsis

ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് മണ്ണഞ്ചേരി നാടൊന്നാകെ ചികിത്സയ്ക്കായി പണം സമാഹരിച്ച ജബ്ബാർ (52) മരണത്തിന് കീഴടങ്ങി. ഡയാലിസിസ് തുടരുന്നതിനിടെ തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്നായിരുന്നു അന്ത്യം.

മണ്ണഞ്ചേരി: ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് നാടൊന്നാകെ കൈകോർത്ത് ചികിത്സാ സഹായമൊരുക്കിയ ജബ്ബാർ (52) മരണത്തിന് കീഴടങ്ങി. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് വെങ്ങളത്ത് പുതുനിലം നികർത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകനാണ് പിഎംജബ്ബാർ. ദീർഘനാളായി ഇരു വൃക്കകളും പ്രവർത്തനരഹിതമായതിനെ തുടർന്ന് ഡയാലിസിസിലൂടെയാണ് നിർധന കുടുംബാംഗമായ ജബ്ബാർ ജീവൻ നിലനിർത്തിപ്പോന്നിരുന്നത്. ജബ്ബാറിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി മണ്ണഞ്ചേരി ഒന്നടങ്കം രംഗത്തിറങ്ങിയിരുന്നു.

മുൻ എംഎൽഎ പിപി ചിത്തരഞ്ജൻ രക്ഷാധികാരിയായും, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ ചെയർമാനായും, അൽഷിഫ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഷാജി പനമ്പള്ളി ജനറൽ കൺവീനറായും ചികിത്സാസഹായ സമിതി രൂപീകരിച്ച് വലിയ രീതിയിലുള്ള പ്രവർത്തനങ്ങളാണ് നാട്ടുകാർ നടത്തിയത്. ഒരു ദിവസത്തെ ജനകീയ ധനസമാഹരണത്തിലൂടെ ചികിത്സയ്ക്കായി വലിയൊരു തുക സമാഹരിക്കാനും ഇവർക്ക് കഴിഞ്ഞിരുന്നു.

എന്നാൽ, ഡയാലിസിസ് തുടരുന്നതിനിടയിൽ അപ്രതീക്ഷിതമായി രക്തക്കുഴലുകൾ പൊട്ടി തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ ജബ്ബാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭൗതികശരീരം പൊന്നാട് മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി. ജബ്ബാറിന്റെ അപ്രതീക്ഷിത വിയോഗം മണ്ണഞ്ചേരി നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പ്, 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ; പരീക്ഷകൾക്ക് മാറ്റമില്ല
മാനുവൽ പുതുക്കി, ഉദ്യോഗസ്ഥരേ സൂക്ഷിച്ചോ; ഇനി സർക്കാരിൻ്റെ അനുമതി പോലും വേണ്ട, വിജിലൻസ് നേരിട്ടെത്തും