സർക്കാർ ഉദ്യോഗസ്ഥനെതിരെ അഴിമതി തെളിഞ്ഞാൽ സർക്കാരിൻ്റെ അനുമതി വാങ്ങാതെ അന്വേഷണം മുന്നോട്ടുപോകാമെന്ന് പരിഷ്ക്കരിച്ച് വിജിലൻസ് മാനുവൽ. സിബിഐക്കും എൻഐഎക്കും സമാനമായി വിജിലൻസ് ഉദ്യോഗസ്ഥർക്കും യൂണിഫോം നൽകും.
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥനെതിരെ അഴിമതി തെളിഞ്ഞാൽ സർക്കാരിൻ്റെ അനുമതി വാങ്ങാതെ അന്വേഷണം മുന്നോട്ടുപോകാമെന്ന് പരിഷ്ക്കരിച്ച് വിജിലൻസ് മാനുവൽ. സിബിഐക്കും എൻഐഎക്കും സമാനമായി വിജിലൻസ് ഉദ്യോഗസ്ഥർക്കും യൂണിഫോം നൽകും. ഡയറക്ടർക്ക് പരമാധികാരം നൽകുന്ന പുതിയ വിജിലൻസ് മാനുവൽ നാളെ ആഭ്യന്തരമന്ത്രി പുറത്തിറക്കും. 2002ലാണ് വിജിലൻസ് മാനുവൽ അവസാനമായി പരിഷ്ക്കരിച്ചത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും. മിന്നൽ പരിശോധനക്കും തുടർ പരിശോധനകള്‍ക്കും പുതിയ മാർഗ നിർദ്ദേശങ്ങള്‍ മാന്വവലിലുണ്ട്. കേസന്വേഷണത്തിന് ഉത്തരവിടാനും റിപ്പോർട്ടുകള്‍ക്ക് അംഗീകാരം നൽകാനുമുളള അധികാരം ഡയറക്ടർക്കായിരിക്കും. സർക്കാർ ഉദ്യോഗസ്ഥർ പ്രതിയാകുന്ന കേസുകള്‍ സമയബന്ധിതമായി തീർപ്പാക്കുന്നതിനും പുതിയ മാനുവലിൽ വ്യവസ്ഥയുണ്ട്.



