'മുണ്ട് വേണ്ട, പാന്റ്സ് മതി'; തടവുകാരുടെ യൂണിഫോം പരിഷ്കരിക്കാൻ ശുപാർശ നൽകി ജയിൽവകുപ്പ്

By Web TeamFirst Published Aug 7, 2021, 9:47 PM IST
Highlights

പുരുഷ തടവുകാർക്ക് ഷർട്ടിനും മുണ്ടിനും പകരം പാന്റ്സും ഷർട്ടും നൽകണം. സ്ത്രീ തടവുകാർക്ക് ചട്ടയ്ക്കും മുണ്ടിനും പകരം ചുരിദാറോ കുർത്തയോ നൽകാനും ജയിൽവകുപ്പ്  ശുപാർശ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ‍ജയിലിൽ കഴിയുന്നവരുടെ യൂണിഫോം പരിഷ്കരിക്കാൻ ശുപാർശ. പുരുഷ തടവുകാർക്ക് ഷർട്ടിനും മുണ്ടിനും പകരം പാന്റ്സും ഷർട്ടും നൽകണം. സ്ത്രീ തടവുകാർക്ക് ചട്ടയ്ക്കും മുണ്ടിനും പകരം ചുരിദാറോ കുർത്തയോ നൽകാനും ജയിൽവകുപ്പ്  ശുപാർശ ചെയ്തിട്ടുണ്ട്.

ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങണം. കൂടുതൽ തുറന്ന ജയിലുകൾ ആരംഭിക്കണം. തടവുകാരുടെ പ്രതിഫലം വർദ്ധിപ്പിക്കണമെന്നും ശുപാർശയിലുണ്ട്. വിഷൻ 2030 എന്ന പേരിലാണ് ശുപാർശ സമർപ്പിച്ചിരിക്കുന്നത്. 

click me!