'അടുത്ത ലക്ഷ്യം രാഹുലിന്റെ അടിവസ്ത്രമാണോ?' ബിജെപിയെ പരിഹസിച്ച് ജയറാം രമേശ്

Published : Sep 11, 2022, 12:41 PM ISTUpdated : Sep 11, 2022, 12:48 PM IST
'അടുത്ത ലക്ഷ്യം രാഹുലിന്റെ അടിവസ്ത്രമാണോ?' ബിജെപിയെ പരിഹസിച്ച് ജയറാം രമേശ്

Synopsis

വിഴിഞ്ഞം സമരക്കാരുമായി രാഹുൽ ഗാന്ധി നാളെ ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച നടത്തുമെന്ന് ജയറാം രമേശ്

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി രാഹുൽ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. നാളെ ഉച്ചയ്ക്ക് ശേഷമാകും വിഴിഞ്ഞം സമര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച. കെ റെയിൽ വിരുദ്ധ സമരക്കാരെ രാഹുൽ ഇന്ന് കണ്ടെന്നും ജയറാം രമേശ് പറഞ്ഞു. മറ്റ് സമര സമിതി നേതാക്കളെ നാളെ കാണും. വിഴിഞ്ഞം സമരക്കാരെയും കാണും. 

രാഹുൽ ഗാന്ധിയുടെ ടീഷർട്ടിന്റെ വില പ്രചാരണായുധമാക്കുന്ന ബിജെപിയെ ജയറാം രമേശ് പരിഹസിച്ചു. ഷൂ, സോക്സ്, മുടി... ഒക്കെയാണ് യാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബിജെപി ഉന്നയിക്കുന്നത്.  അടുത്തത് ലക്ഷ്യം വയ്ക്കുക രാഹുൽ ഗാന്ധിയുടെ അടിവസ്ത്രങ്ങളെ ആയിരിക്കുമെന്ന് ജയറാം രമേശ് പരിഹസിച്ചു. പ്രധാനമന്ത്രിയുടെ കോട്ടിന് എത്രയാണ് വിലയെന്ന മറുചോദ്യവും അദ്ദേഹം ഉന്നയിച്ചു.

ഭാരത് ജോഡോ യാത്ര കേരളത്തിൽ; അതിർത്തിയിൽ രാഹുലിനെ സ്വീകരിച്ച് നേതാക്കൾ, ശക്തിപ്രകടനമാക്കാൻ കെപിസിസി

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം തുടരുകയാമ്. രാവിലെ പാറശാലയിൽ നിന്നാണ് കേരള യാത്ര ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിയിൽ രാഹുലിന്റെ യാത്രയ്ക്ക് സ്വീകരണം നൽകി. രാവിലെ പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത വിധം, പരമാവധി ആൾക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെപിസിസി അറിയിച്ചു. എന്നാൽ, വൈകീട്ട് സംസ്ഥാനത്തെ കോൺഗ്രസ് കമ്മിറ്റികളുടെയും പ്രവർത്തകരുടെയും ശക്തിപ്രകടനമാക്കി യാത്രയെ മാറ്റാനാണ് തീരുമാനം. കേരളത്തിൽ 19 ദിവസമാണ് പര്യടനം. ഇതിനിടയിൽ 7 ജില്ലകളിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകും.

'അന്ന് ഓഫീസ് ആക്രമണം, ഇന്ന് പ്രതിയെ പറ്റി പറയുന്നു'; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.സി.വേണുഗോപാൽരാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നതിന്‍റെ തൊട്ട് മുമ്പാണ് വയനാട്ടിലെ എംപി ഓഫീസ് ആക്രമിച്ചതെങ്കില്‍ ഇപ്പോള്‍ ജാഥ വരുന്നതിന്‍റെ തലേ ദിവസം എകെജി സെന്റര്‍ പ്രതിയെ കുറിച്ചുള്ള വാര്‍ത്ത സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു പരത്തുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സിപിഎം ആളുകളെ പറ്റിക്കാന്‍ നോക്കുന്നു. മാസങ്ങളായി പ്രതികളെ കിട്ടാത്തവര്‍ രാഹുലിന്‍റെ ജാഥ വരുന്നതിന്‍റെ തലേദിവസം പ്രതിയെ കിട്ടിയെന്ന് പറയുന്നത് എന്തിനാണെന്നും കെ.സി.വേണുഗോപാൽ ചോദിച്ചു. 

വിവാഹമൊക്കെ വേണ്ടേ! രാഹുലിനായി 'പെണ്ണ് നോക്കട്ടെ'യെന്ന് നേരിട്ട് ചോദിച്ച് സ്ത്രീ, ചിത്രവുമായി ജയ്റാം രമേശ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്
വിവാഹ ചടങ്ങിന് പോയി തിരിച്ചുവരുന്നതിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തിനശിച്ചു