'യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ ആഭ്യന്തരം ഭരിക്കുക ജമാഅത്തെ ഇസ്‌ലാമി'; ബാലന്‍റെ വിവാദ പ്രസ്താവനക്കെതിരെ നിയമനടപടിയെന്ന് സംഘടന

Published : Jan 06, 2026, 08:13 PM IST
AK Balan

Synopsis

യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരം ജമാഅത്തെ ഇസ്‌ലാമി ഭരിക്കുമെന്ന എ കെ ബാലന്റെ പ്രസ്താവനക്കെതിരെ സംഘടന നിയമനടപടിക്ക് ഒരുങ്ങുന്നു. ഇത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്നും ഇസ്‌ലാം ഭീതി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ജമാഅത്തെ ഇസ്‌ലാമി ആരോപിച്ചു

കോഴിക്കോട്: സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എ കെ ബാലന്‍റെ വിവാദ പ്രസ്താവനക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം അറിയിച്ചു. യു ഡി എഫ് വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയെന്ന ബാലന്റെ പ്രസ്താവനക്കെതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. ബാലന്‍റെ ഈ പ്രസ്താവന വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി സി പി എം നടത്തുന്ന വർഗീയ അജണ്ടയുടെ ഭാഗമാണിതെന്നും ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സി പി എം വലിയ രീതിയിൽ പ്രചരിപ്പിച്ച 'അമീർ-ഹസൻ-കുഞ്ഞാലിക്കുട്ടി' സഖ്യം എന്ന വർഗീയ തിയറിയുടെ തുടർച്ചയാണിതെന്നും ജമാഅത്തെ ഇസ്‌ലാമി വിമർശിച്ചു.

''ഇസ്ലാമോഫോബിയക്കുള്ള ശ്രമം'

ഭൂരിപക്ഷ സമുദായത്തിനിടയിൽ ഇസ്‌ലാം ഭീതിയും (ഇസ്ലാമോഫോബിയ) മുസ്‌ലിം വെറിയും സൃഷ്ടിച്ച് വോട്ട് തട്ടാനുള്ള അപകടകരമായ തന്ത്രമാണ് സി പി എം പരീക്ഷിക്കുന്നത്. രാഷ്ട്രീയമായ വിയോജിപ്പുകൾക്ക് പകരം വംശീയമായ അധിക്ഷേപങ്ങളാണ് ഭരണകക്ഷിയിൽ നിന്നുണ്ടാകുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി കുറ്റപ്പെടുത്തി. സമൂഹത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കി അധികാരം നിലനിർത്താനാണ് സി പി എം ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും ജമാഅത്തെ ഇസ്‌ലാമി നേതൃത്വം അറിയിച്ചു. സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രസ്താവനകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ സ്കൂട്ടര്‍ ഇടിച്ച് മരിച്ച ഭിക്ഷാടകന്‍റെ സഞ്ചിയില്‍ ലക്ഷങ്ങള്‍; എണ്ണിയപ്പോൾ രണ്ടര ലക്ഷത്തോളം രൂപ
വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു; സഹോദരങ്ങളടക്കം ഒരു കുടുബത്തിലെ മൂന്നു പേർ പിടിയിൽ